സ്ത്രീസുരക്ഷയ്ക്കായി കര്‍ണാടക ആര്‍ടിസി ബസുകളില്‍ സുരക്ഷാ ബട്ടണ്‍
Wednesday, May 11, 2016 5:41 AM IST
ബംഗളൂരു: സ്ത്രീയാത്രികരുടെ സുരക്ഷയ്ക്കായി കര്‍ണാടക ആര്‍ടിസി ബസുകളില്‍ സുരക്ഷാ ബട്ടണുകള്‍ സ്ഥാപിക്കുന്നു. സ്ത്രീ യാത്രികര്‍ക്കു നേരെ യാത്രയ്ക്കിടെ ശല്യമുണ്ടായാല്‍ സഹായത്തിനായാണ് ബട്ടണ്‍ സ്ഥാപിക്കുന്നത്. ബംഗളൂരുവിലും സമീപപ്രദേശങ്ങളിലും സര്‍വീസ് നടത്തുന്ന 2,000 ബസുകളിലായിരിക്കും ബട്ടണ്‍ സ്ഥാപിക്കുന്നത്. ഇതോടൊപ്പം ബസുകളില്‍ സിസിടിവി കാമറകളും ജിപിഎസ് സംവിധാനവും സ്ഥാപിക്കുന്നുണ്ട്. ഇതോടെ, ബസുകളില്‍ സുരക്ഷാ ബട്ടണ്‍ സ്ഥാപിക്കുന്ന ആദ്യ സംസ്ഥാനമായി കര്‍ണാടക മാറി.

സുരക്ഷാ ബട്ടണില്‍ അമര്‍ത്തുമ്പോള്‍ സാറ്റലൈറ്റ് ബസ് സ്റ്റാന്‍ഡിലെ കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിക്കുന്ന തരത്തിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ഉടന്‍തന്നെ കണ്‍ട്രോള്‍ റൂമില്‍നിന്ന് ബസ് സഞ്ചരിക്കുന്ന സ്ഥലത്തിന്റെ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് വിവരം കൈമാറും.