കര്‍മലാരാമില്‍ റിസര്‍വേഷന്‍ കൌണ്ടര്‍
Wednesday, May 11, 2016 5:42 AM IST
ബംഗളൂരു: കര്‍മലാരാമിലെ മലയാളികളുടെ ഏറെനാളത്തെ ആവശ്യം യാഥാര്‍ഥ്യമായി. കര്‍മലാരാം റെയില്‍വേ സ്റേഷനില്‍ റിസര്‍വേഷന്‍ കൌണ്ടര്‍ ആരംഭിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് കൌണ്ടര്‍ പ്രവര്‍ത്തനമാരംഭിച്ചത്. നേരത്തെ, കര്‍മലാരാമില്‍നിന്നുള്ള യാത്രക്കാര്‍ക്ക് യശ്വന്തപുരത്തോ സിറ്റി റെയില്‍വേ സ്റ്റേഷനിലോ എത്തിയാല്‍ മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിഞ്ഞിരുന്നുള്ളൂ.പുതിയ കൌണ്ടര്‍ കര്‍മലാരാമില്‍ ആരംഭിച്ചതോടെ കോറമംഗല, ബാനസവാഡി, കെആര്‍ പുരം, വൈറ്റ്ഫീല്‍ഡ്, ഇന്ദിരാനഗര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് സഹായകമാകും.