ഫോമ കണ്‍വന്‍ഷന്‍: രജിസ്ട്രേഷന്‍ അവസാന ഘട്ടത്തിലേക്ക്
Wednesday, May 11, 2016 6:20 AM IST
ന്യൂയോര്‍ക്ക്: മായാമിയില്‍ ജൂലൈ ഏഴു മുതല്‍ 10 വരെ നടക്കുന്ന ഫോമയുടെ അഞ്ചാമത് അന്തര്‍ദേശീയ കണ്‍വന്‍ഷന്‍ രജിസ്ട്രേഷന്‍ അന്തിമ ഘട്ടത്തിലക്ക്.

ഫോമ കണ്‍വന്‍ഷന്‍ രജിസ്ട്രേഷന്റെ ആദ്യ അലോട്ടുമെന്റ് ഇതിനോടകം ക്ളോസ് ചെയ്തു, ബാക്കിയുള്ളവ ജൂണ്‍ ഒന്നിനു മുമ്പേ ബുക്കിംഗ് തീരുമെന്നും ഇനിയും ബുക്കിംഗ് കാലാവധി ഒരുകാരണവശാലും നീട്ടികൊടുക്കുവാന്‍ കഴിയില്ലന്നും രജിസ്ട്രേഷന്‍ കമ്മിറ്റി അറിയിച്ചു.

ഫോമ അംഗസംഘടനകളുടെ പ്രതിനിധിയായി പങ്കെടുക്കുവാനാഗ്രഹിക്കുന്നവര്‍ എത്രയും വേഗം രജിസ്റര്‍ ചെയ്യണമെന്നു ഭാരവാഹികള്‍ അറിയിച്ചു. രജിസ്റര്‍ ചെയ്യുന്നവര്‍ക്കു മുന്‍ഗണനാക്രമത്തിലാണു മുറികള്‍ അനുവദിക്കുന്നത്.

വിവരങ്ങള്‍ക്ക്: ശ്രീജേഷ് ശ്രീനിവാസന്‍ (രജിസ്ട്രേഷന്‍ കമ്മിറ്റി കണ്‍വീനര്‍) 954 225 0002, മാത്യു വര്‍ഗീസ് (കണ്‍വന്‍ഷന്‍ ചെയര്‍മാന്‍) 9542341201.

റിപ്പോര്‍ട്ട്: ബിജു തോമസ് പന്തളം