ഷിക്കാഗോ സ്റാര്‍സ് നൈറ്റ് 2016; സ്റേജ് ഷോ വര്‍ണാഭമായി
Wednesday, May 11, 2016 6:23 AM IST
ഷിക്കാഗോ: നടന, നാട്യ, സംഗീത, ഹാസ്യരംഗങ്ങള്‍ കോര്‍ത്തിണക്കി, ഷിക്കാഗോയിലെ കലാസ്നേഹികള്‍ക്കായി, ഷിക്കാഗോ തിരുഹൃദയ ക്നാനായ ഫൊറോന വികാരി ഫാ. ഏബ്രാഹം മുത്തോലത്ത്, എന്റര്‍ടെയ്ന്‍മെന്റ് കോഓര്‍ഡിനേറ്റര്‍ രഞ്ചിത കിഴക്കനടി, ടീമംഗങ്ങളായ ടോമി കുന്നശേരിയില്‍, സുനില്‍ കോയിത്തറ എന്നിവരുടെ നേതൃത്വത്തില്‍, ഷിക്കാഗോയുടെ സ്വന്തം കലാപ്രതിഭകളും മുന്‍തെന്നിന്ത്യന്‍ നായികയും പ്രശസ്ത നര്‍ത്തകിയുമായ ദിവ്യാ ഉണ്ണിയും ചേര്‍ന്നവതരിപ്പിച്ച ഷിക്കാഗോ സ്റാര്‍സ് നൈറ്റ് സ്റേജ് ഷോ വര്‍ണാഭമായി.

മേയ് ഏഴിനു ഷിക്കാഗോ വില്യം താഫ്റ്റ് ഹൈസ്കൂളില്‍ അരങ്ങേറിയ ഷോ ക്നാനായ റീജണ്‍ വികാരി ജനറാള്‍ മോണ്‍. തോമസ് മുളവനാല്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ഏബ്രഹാം മുത്തോലത്ത്, അസി. വികാരി ഫാ. ജോസ് ചിറപ്പുറത്ത്, മദര്‍ സിസ്റര്‍ സേവ്യര്‍, എന്റര്‍ടൈന്‍മെന്റ് കോഓര്‍ഡിനേറ്റേഴ്സ്, പിആര്‍ഒ, ദിവ്യാ ഉണ്ണി, കൈക്കാരന്മാരായ തോമസ് നെടുവാമ്പുഴ, ജോര്‍ജ് പുള്ളോര്‍കുന്നേല്‍, ഫിലിപ്പ് പുത്തന്‍പുര, ഫൈനാന്‍സ് ടീം കോ-ഓര്‍ഡിനേറ്റേഴ്സായ കുര്യന്‍ നെല്ലാമറ്റം, മാത്യു ഇടിയാലി, കുഞ്ഞുമോന്‍ നെടിയകാല, മോളമ്മ തൊട്ടിച്ചിറ, മെഗാസ്പൊണ്‍സേഴ്സായ ജോസ് ആന്‍ഡ് ഗീതമ്മ താഴത്ത്വെട്ടത്ത്, ഡോക്ടര്‍മാരായ സിജു ആന്‍ഡ് മാഗി തലക്കല്‍, ഗ്രാന്റ് സ്പോണ്‍സര്‍ അന്നമ്മ നെടിയകാല എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

തുടര്‍ന്നു ഷിക്കാഗോ തിരുഹൃദയ ക്നാനായ ഫൊറോന ദേവാലയത്തിന്റെ ധനശേഖരണാര്‍ഥം, 60 ല്‍ പരം കലാപ്രതിഭകള്‍ അണിനിരന്ന കലാവിരുന്ന് അരങ്ങേറി.

കഴിഞ്ഞ വര്‍ഷം ചെന്നൈയില്‍ ഉണ്ടായ പ്രളയത്തെ അനുസ്മരിച്ചുകൊണ്ട് മഴ എന്ന വിഷയത്തെ ആസ്പദമാക്കി, ഷിക്കാഗോയിലെ പ്രമുഖ നൃത്താധ്യാപിക ജിനു വര്‍ഗീസ് ചിട്ടപ്പെടുത്തിയ സംഘ നൃത്തമായിരുന്നു പരിപാടിയിലെ ഓപ്പണിംഗ് ഡാന്‍സ്. ഭൂമിക്കുമേല്‍ മനുഷ്യന്‍ നടത്തുന്ന കടന്നുകയറ്റങ്ങളും പ്രകൃതിയുടെ പ്രതികരണവും വരച്ചുകാട്ടിയ ഈ നൃത്തം കോ-ഓര്‍ഡിനേറ്റ് ചെയ്തത് ഷീബ മുത്തോലമാണ്. അഞ്ചലി മുത്തോലം, ബ്രിട്ട്നി ചൂട്ടുവേലില്‍, സിബില്‍ മുളയാനിക്കുന്നേല്‍, ചിന്നു, അമ്മു, മാളു പൂത്തുറയില്‍, മണിക്കുട്ടി, അലീഷ മുല്ലപ്പള്ളില്‍, അമ്മു നെടിയകാലായില്‍, അമ്മു മേലാണ്ടശേരില്‍, ഡിനന്‍ ചെമ്മാച്ചേല്‍, അലീന തൊടുകയില്‍ എന്നിവരും ചുവടുകള്‍ വച്ചു.

സജി മാലിത്തുരുത്തേല്‍, ഷാബിന്‍ കുരുട്ടുപറമ്പില്‍, ലിഡിയ സൈമണ്‍ എന്നിവര്‍ ഭക്തിഗാനങ്ങളില്‍ തുടങ്ങി, കലഭാവന്‍ മണിയുടെ നാടന്‍ പാട്ടുകള്‍ സഹിതം മലയാള ഹിന്ദി തമിഴ് സിനിമകളിലെ പല കാലഘട്ടങ്ങളിലൂടെ, കാണികളെ ആസ്വാദനത്തിന്റെ മധുര സ്മരണകളിലൂടെ കൊണ്ടുപോയി. പല ഗാനങ്ങള്‍ക്കും അകമ്പടിയായി നടന്ന നാട്യ നൃത്ത രംഗങ്ങള്‍ കൂടി സ്റേജില്‍ പുനരാവിഷ്കരിച്ചുകൊണ്ട് തികച്ചും വ്യതസ്തമായ ഒരു അനുഭൂതി പകര്‍ന്നു. രഞ്ചിത കിഴക്കനടിയും ശ്രദ്ധേയമായ ഒട്ടനവധി നാടകങ്ങളുടെ രചയിതാവും സംവിധായകനുമായ ടോമി കുന്നശേരിയും ഷിക്കാഗോയുടെ ബെസ്റ് ആക്ടര്‍ എന്ന ബഹുമതി നേടിയ സുനില്‍ കോയിത്തറയും ഒരുമിച്ചുചേര്‍ന്നാണ് സ്റേജ് ഷോ സംവിധാനം ചെയ്തത്.

ജയിംസ് പുത്തന്‍പുരയിലും ഡെന്നി പുല്ലാപ്പള്ളിയും പ്രധാന കഥാപാത്രങ്ങളില്‍ എത്തിയ സ്കിറ്റ് പുതിയ തലമുറയിലെ കുടുംബ ബന്ധങ്ങളുടെ യാഥാര്‍ഥ്യം വരച്ചുകാട്ടുക മാത്രമല്ല, തികച്ചും കാലിക പ്രസക്തവുമായിരുന്നു. രഞ്ചിത കിഴക്കനടി, ഫിലിപ്പ് പുത്തന്‍പുരയ്ക്കല്‍, സാബു നടുവീട്ടില്‍, ബിനോയി കിഴക്കനടി, ജനി കണ്ണോത്തറ, സിനോയി കവലക്കല്‍, സുനി കവലക്കല്‍, സിസിമോള്‍ കാമിച്ചേരില്‍, റ്റിബി കൂപ്ളിക്കാട്ട്, റോയി കണ്ണോത്തറ എന്നിവര്‍ അവരുടെ റോളുകള്‍ ഭംഗിയാക്കി. സ്ത്രീകള്‍ക്ക് നേരെ വര്‍ധിച്ചു വരുന്ന അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ നിര്‍ഭയ, സൌമ്യ, ജിഷ എന്നിവര്‍ക്കുവേണ്ടി സമര്‍പ്പിച്ച സ്കിറ്റ്, കാണികളെ ഒരേ സമയം ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്തു.

ഏറെ പ്രസിദ്ധമായ ഡബ്മാഷ് എന്ന കല, പ്രസിദ്ധമായ കിലുക്കം എന്ന ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ സ്റേജില്‍ തത്സമയം എത്തിയപ്പോള്‍ അത് ചിരിയുടെ മാലപ്പടക്കത്തിനു തിരികൊളുത്തി. സുനില്‍ കോയിത്തറ, സുനീഷ് മാളിയേക്കല്‍, രഞ്ചിത കിഴക്കനടി എന്നിവര്‍ തങ്ങളുടെ റോളുകള്‍ തനതായ രീതിയില്‍ അവതരിപ്പിച്ചു. കൂടാതെ പ്രസിദ്ധ പോപ്പ് ഗായിക ഉഷ ഉതുപ്പിനെ അനുകരിച്ച്, തങ്കമ്മ നെടിയകാലായില്‍ സ്റേജില്‍ എത്തിയപ്പോള്‍ സദസ് ഹര്‍ഷാരവംകൊണ്ട് നിറഞ്ഞു. ക്ളാസിക്കല്‍ നൃത്തത്തിന്റെ ചാരുതയില്‍ ദിവ്യാ ഉണ്ണി പല വേഷങ്ങളില്‍ സ്റേജില്‍ എത്തി.

എന്റര്‍ടെയ്ന്‍മെന്റ് കോ-ഓര്‍ഡിനേറ്റര്‍ രഞ്ചിത കിഴക്കനടി, ടീമംഗങ്ങളായ ടോമി കുന്നശേരിയില്‍, സുനില്‍ കോയിത്തറ, പിആര്‍ഒ ബിനോയി കിഴക്കനടി, റ്റീന നെടുവാമ്പുഴ എന്നിവര്‍ അവതരിപ്പിച്ച വളരെ പുതുമയുള്ളതും ലൈവ് ഓര്‍ക്കസ്ട്രായുടെ അകമ്പടിയോടെ ആംഗ്യഭാഷയില്‍ അവതരിപ്പിച്ച സ്കിറ്റ്, കാണികള്‍ക്ക് ചിരിയുടെ മാലപടക്കത്തിന്റെ തിരി കൊളുത്തി.

സുപ്രസിദ്ധ ലുങ്കി ഡാന്‍സ്, ചിന്നു തോട്ടത്തിന്റെ നേതൃത്വത്തില്‍ മെറില്‍ ഇടിയാലി, ജെയിന്‍ മുണ്ടപ്ളാക്കില്‍, ഷീതല്‍ ജെയിംസ്, നിധിന്‍ ആന്‍ഡ് ബെന്‍സി പടിഞ്ഞാത്ത്, ജോയല്‍ ആന്‍ഡ് നിമിഷ മാക്കില്‍, ഫെലിക്സ് ചെമ്മാച്ചേല്‍, സോണ കീഴങ്ങാട്ട്, തോമസ്കുട്ടി തേക്കുംകാട്ടില്‍, സായി ഗണേഷ് എന്നിവരോടൊപ്പം അരങ്ങില്‍ എത്തിയപ്പോള്‍ ആവേശം അണപൊട്ടി.

പരിപാടിയുടെ സമാപനത്തില്‍, ഷിക്കാഗോ സ്റാര്‍സ് നൈറ്റില്‍ പങ്കെടുത്ത എല്ലാ കലാകാരന്മാരും വേദിയില്‍ അണിനിരന്ന്, ലാലു പാലമറ്റം കോറിയോഗ്രഫി ചെയ്തവതരിപ്പിച്ച ഗ്രന്‍ഡ് ഫിനാലെ, കാണികളുടെ പ്രശംസ വീണ്ടും ഏറ്റുവാങ്ങി.

ഫൈനാന്‍സ് ടീം അംഗങ്ങളായ കുര്യന്‍ നെല്ലാമറ്റം, കുഞ്ഞുമോന്‍ നെടിയകാല, മാത്യു ഇടിയാലി, സുജ തൊട്ടിച്ചിറ, ബിനോയി കിഴക്കനടി, തങ്കമ്മ നെടിയകാലായില്‍, റ്റോണി പുല്ലാപ്പള്ളി, ഷിബു മുളയാനിക്കുന്നേല്‍, ജോബി ഓളിയില്‍, മത്തിയാസ് പുല്ലാപ്പള്ളി, സണ്ണി മുത്തോലം, ട്രസ്റിമാരായ തോമസ് നെടുവാമ്പുഴ, ജിമ്മി മുകളേല്‍, ജോര്‍ജ് പുള്ളോര്‍കുന്നേല്‍, ഫിലിപ്പ് പുത്തന്‍പുരയില്‍ എന്നിവര്‍ ചേര്‍ന്ന് ഏകദേശം 80,000 ല്‍ പരം ഡോളറുകളോളം സമാഹരിച്ചു.