രേവതി ബാലകൃഷ്ണന് ഒബാമയുടെ അംഗീകാരം
Wednesday, May 11, 2016 6:25 AM IST
ഓസ്റിന്‍: ഇന്ത്യന്‍ അമേരിക്കന്‍ എലിമെന്ററി ടീച്ചര്‍ രേവതി ബാലകൃഷ്ണനു വൈറ്റ് ഹൌസില്‍ പ്രസിഡന്റ് ഒബാമയുടെ അഭിനന്ദനം.

സ്റേറ്റ് ടീച്ചേഴ്സ് ഓഫ് ഇയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട 56 പേരില്‍ ഉള്‍പ്പെട്ട രേവതി ബാലകൃഷ്ണന്‍ ഓസ്റിന്‍ പാറ്റ്സി സോമര്‍ എലിമെന്ററി സ്കൂള്‍ അധ്യാപികയാണ്.

ടെക്സാസ് കൌണ്‍സില്‍ ഓഫ് ചീഫ് സ്റേറ്റ് സ്കൂള്‍ ഓഫീസേഴ്സ്, നാഷണല്‍ ടീച്ചര്‍ ഓഫ് ഇയര്‍ പ്രോഗ്രാമിന്റെ ഭാഗമായാണ് അമ്പത്തിയാറ് അധ്യാപകരെ തെരഞ്ഞെടുത്തത്.

രേവതി ബാലകൃഷ്ണന് ഇതു കൂടാതെ നിരവധി അംഗീകാരങ്ങള്‍ അധ്യാപിക എന്ന നിലയില്‍ ലഭിച്ചിട്ടുണ്ട്. യൂണിവേഴ്സിറ്റി ഓഫ് മദ്രാസ്, നോര്‍ത്ത് ഈസ്റേണ്‍ യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ നിന്നും യഥാക്രമം ബിരുദവും ബിരുദാനന്തരബിരുദവും രേവതി ടീച്ചര്‍ കരസ്ഥമാക്കി.

നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നതിലും ക്ളാസ് റൂമിലെ ക്രിയാത്മക സമീപനത്തിലും കഴിവു തെളിയിച്ചവരെയാണ് നാഷണല്‍ ടീച്ചര്‍ ഓഫ് ദി ഇയര്‍ പ്രോഗ്രാമിലേക്ക് തെരഞ്ഞെടുക്കുന്നത്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍