ഷിക്കാഗോ സെന്റ് മേരീസില്‍ മാതൃദിനം ആഘോഷിച്ചു
Wednesday, May 11, 2016 6:26 AM IST
ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ മേയ് എട്ടിനു നടന്ന വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ഇടവക വികാരി ഫാ. തോമസ് മുളവനാല്‍ എല്ലാ അമ്മമാരെയും അനുമോദിക്കുകയും അവര്‍ക്കുവേണ്ടി പ്രത്യേകം പ്രാര്‍ഥന അര്‍പ്പിച്ച് റോസാപ്പൂക്കള്‍ നല്‍കി ആദരിക്കുകയും ചെയ്തു.

അമ്മമാര്‍ കുടുംബത്തിന്റെ വിളക്കാണെന്നും അവരുടെ ത്യാഗത്തിന്റെയും സഹനത്തിന്റേയും ഫലമാണു കുടുംബഭദ്രതയുടെ അടിസ്ഥാനമെന്നും ദിവ്യബലി മധ്യേയുളള സന്ദേശത്തില്‍ ഫാ. മുളവനാല്‍ പറഞ്ഞു.

തുടര്‍ന്നു പാരീഷ് ഹാളില്‍ നടന്ന യോഗത്തില്‍ കിടങ്ങൂര്‍ സെന്റ് മേരീസ് ഹൈസ്കൂള്‍ ഹെഡ്മാസ്റര്‍ ബാബു പറമ്പെടുത്തുമലയില്‍ മാതൃദിനത്തേപറ്റി സംസാരിച്ചു. സാജു കണ്ണമ്പളളിയുടെ നേതൃത്വത്തില്‍ അമ്മമാര്‍ക്കുവേണ്ടി പ്രത്യേകം മത്സരങ്ങള്‍ നടത്തി. ഇടവകയിലെ മെന്‍ മിനിസ്ററി, പാരീഷ് എക്സിക്യൂട്ടീവ് അംഗങ്ങള്‍, അള്‍ത്താര ശുശ്രൂഷകര്‍ എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോണിക്കുട്ടി ജോസഫ്