സ്വാതി തിരുനാള്‍ സംഗീതോത്സവം മേയ് 29ന്
Wednesday, May 11, 2016 6:26 AM IST
ലോസ്ആഞ്ചലസ്: കലിഫോര്‍ണിയായിലെ പ്രമുഖ മലയാളി സംഘടനയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഹിന്ദു മലയാളീസ് (ഓം), സൌത്ത് ഇന്ത്യന്‍ മ്യൂസിക് അക്കാദമിയുടെയും സ്വാതി തിരുനാള്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ ആര്‍ട്സ് ആന്‍ഡ് മ്യൂസിക്കിന്റേയും സഹകരണത്തോടെ ഒരുക്കുന്ന 25-ാമത് സ്വാതി തിരുനാള്‍ സംഗീതോത്സവം മേയ് 29നു (ശനി) ട്ടസ്റിനിലെ ചിന്മയ മിഷന്‍ സെന്ററില്‍ നടക്കും.

രജത ജൂബിലി വര്‍ഷമായ ഇത്തവണത്തെ ആഘോഷങ്ങളില്‍ തിരുവിതാംകൂര്‍ റാണി ഗൌരി പാര്‍വതി ബായി മുഖ്യാതിഥിയായിരിക്കും. പരിപാടിയില്‍ പ്രശസ്ത പിന്നണി ഗായകന്‍ ശങ്കരന്‍ നമ്പൂതിരിയടക്കമുള്ള പ്രമുഖ സംഗീതജ്ഞര്‍ പങ്കെടുക്കും.

രാവിലെ എട്ടു മുതല്‍ രാത്രി ഒമ്പതു വരെ നീളുന്ന സ്വാതി തിരുനാള്‍ കീര്‍ത്തനങ്ങളുടെ ആലാപനം സംഗീതപ്രേമികള്‍ക്ക് ഒരു നല്ല വിരുന്നായിരിക്കും. പത്താമത് രാജാ രവിവര്‍മ ചിത്രകലാ മത്സരത്തില്‍ സമ്മാനാര്‍ഹമായ ചിത്രങ്ങളുടെ പ്രദര്‍ശനം, തിരുവാതിര, ക്ളാസിക്കല്‍ ഡാന്‍സ് തുടങ്ങിയവ ഇത്തവണത്തെ ആഘോഷങ്ങള്‍ക്കു മാറ്റുകൂട്ടും.

ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്കു മതിയായ പാര്‍ക്കിംഗ് സൌകര്യം ഒരുക്കിയിട്ടുണ്െടന്ന് സംഘാടകര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: ആര്‍. ജയകൃഷ്ണന്‍ 9498563225, ആതിര സുരേഷ് 3102288211, ംംം.ീവാരമഹശളീൃിശമ.ീൃഴ

റിപ്പോര്‍ട്ട്: സാന്‍ഡി പ്രസാദ്