ഇന്ത്യയിലെ ആദ്യ സുഗന്ധവ്യഞ്ജന മ്യൂസിയം കൊച്ചിയില്‍
Wednesday, May 11, 2016 8:00 AM IST
ന്യൂഡല്‍ഹി: ഇന്ത്യയിലെ ആദ്യ സുഗന്ധവ്യഞ്ജന മ്യൂസിയം കൊച്ചിയില്‍ ആരംഭിക്കുന്നു. സുഗന്ധവ്യഞ്ജനങ്ങള്‍, ആയുര്‍വേദ മരുന്നുകള്‍ എന്നിവയുടെ നിര്‍മാണം, പരിപാലനം, നിലവാരമളക്കല്‍ എന്നിവയെക്കുറിച്ച് ബോധവത്കരണം നടത്തുന്നതിനുവേണ്്ടിയും സുഗന്ധവ്യഞ്ജന വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്്ടിയുമാണ് സ്പൈസ് ബോര്‍ഡ് മ്യൂസിയം തുറക്കുന്നത്. പെയിന്റിംഗുകള്‍, ബ്രോഷറുകള്‍, ബുക്കുകള്‍ എന്നിവ ഇവിടെ പ്രദര്‍ശിപ്പിക്കും.

മ്യൂസിയത്തിന്റെ തറക്കല്ലിടീല്‍ കര്‍മം കൊച്ചിയില്‍ സ്പൈസ് ബോര്‍ഡ് ചെയര്‍മാന്‍ എ. ജയതിലക് നിര്‍വഹിക്കും. മ്യൂസിയം നിര്‍മിക്കുന്നതിനായി കൊച്ചിന്‍ പോര്‍ട്ട് ട്രസ്റാണ് ഭൂമി സനുവദിച്ചിരിക്കുന്നത്.