യോങ്കേഴ്സ് മലങ്കര കത്തോലിക്കാ ഇടവകയ്ക്ക് പുതിയ ദേവാലയം
Wednesday, May 11, 2016 8:15 AM IST
ന്യൂയോര്‍ക്ക്: യോങ്കേഴ്സിലെ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ഇടവക പുതിയ ദേവാലയം കൂദാശ ചെയ്തു. 1984ല്‍ സ്ഥാപിതമായ, ന്യൂയോര്‍ക്കിലെ ആദ്യ മലങ്കര കത്തോലിക്കാ ഇടവകയ്ക്കാണ് സ്വപ്ന സാക്ഷാത്കാരമായ ഈ നേട്ടം കൈവരിക്കാനായത്.

മേയ് ഏഴിനു നടന്ന ശുശ്രൂഷകള്‍ക്ക് അമേരിക്കയിലെ മലങ്കര കത്തോലിക്കാ രൂപതാധ്യക്ഷന്‍ തോമസ് മാര്‍ യൌസേബിയോസും പത്തനംതിട്ട രൂപതാധ്യക്ഷന്‍ യൂഹാനോന്‍ മാര്‍ ക്രിസോസ്റവും മുഖ്യ കാര്‍മികത്വം വഹിച്ചു. കത്തോലിക്കാ സഭയിലെ വിവിധ റീത്തുകളായ മലങ്കര, സീറോ മലബാര്‍, ലത്തീന്‍, യുക്രേനിയന്‍, ബൈസന്‍ടയിന്‍ റീത്തുകളില്‍പെട്ട വൈദികര്‍ സഹകാര്‍മികത്വം വഹിച്ചപ്പോള്‍, സഹോദര സഭകളായ മാര്‍ത്തോമ, ഓര്‍ത്തഡോക്സ് സഭകളിലെ വൈദികര്‍ ശുശ്രൂഷകളില്‍ ആദ്യന്തം പങ്കെടുത്തു.

ഫാ. സണ്ണി മാത്യു (വികാരി), മനോജ് ജോര്‍ജ് (സെക്രട്ടറി), തോമസ് ജോണ്‍ (ട്രഷറര്‍), ഗീവര്‍ഗീസ് തങ്കച്ചന്‍ (അറ്റോര്‍ണി) എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി അംഗങ്ങളാണ് ദേവാലയം വാങ്ങുന്നതിനും മറ്റു ശുശ്രൂഷകള്‍ക്കും നേതൃത്വം നല്‍കിയത്.

ന്യൂയോര്‍ക്ക് അതിരൂപതയില്‍നിന്നു വാങ്ങിയ പരിശുദ്ധ ത്രീത്വത്തിന്റെ നാമത്തിലുള്ള ദേവാലയമാണ് പുതിയ മലങ്കര കത്തോലിക്കാ ദേവാലയമായി കൂദാശ ചെയ്യപ്പെട്ടത്.

പള്ളിയുടെ വിലാസം: 18 ഠൃശിശ്യേ ട., ഥീിസലൃ, ചഥ 10701.

റിപ്പോര്‍ട്ട്: ജോസ് കാടാപ്പുറം