കാനഡയില്‍ സനാതനധര്‍മ സംരക്ഷണ യുവജന ശിബിരം മേയ് 15ന്
Wednesday, May 11, 2016 8:15 AM IST
ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ യുവജനവേദി ഇദംപ്രഥമമായി മിസിസൌഗ കാത്തലിക് സെക്കന്‍ഡറി സ്കൂളില്‍ ധര്‍മസംരക്ഷണ ശിബിരം സംഘടിപ്പിക്കുന്നു.

12 വയസിനു മുകളിലുള്ള വിദ്യാര്‍ഥികളില്‍ ധര്‍മബോധവും വിശ്വമാനവീകതയും വികസിപ്പിക്കുന്നതിനുവേണ്ടി മേയ് 15നു (ഞായര്‍( രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം നാലു വരെ നടക്കുന്ന ശബിരത്തില്‍ ജീവനകലാ പ്രചാരകനായ സ്പെന്‍സര്‍ ഡെയ്സിലെ ചിന്മയ മിഷനിലെ യുവ സന്യാസി ആചാര്യ വിവേക്, അപര്‍ണ മല്‍ബറി തുടങ്ങിയ പ്രഗത്ഭര്‍ നേതൃത്വം നല്‍കുന്ന പ്രബോധനങ്ങളും ശിക്ഷണവും നല്‍കുന്നു.

ജീവിത സംഘര്‍ഷങ്ങളും പഠന വിരസതയും അകറ്റുന്ന യോഗ, ധ്യാനപരിശീലനങ്ങളും വിവിധ വിനോദ പരിപാടികളും ഉള്‍പ്പെടുന്ന ക്യാമ്പിന്റെ വിജയത്തിനായി ടൊറേന്റോയിലെ ശ്രീനാരായണ ഫിലോസഫിക്കല്‍ സൊസൈറ്റി, എസ്എസ്എസ് കാനഡ, അമ്മ സെന്റര്‍, ചിന്മയ മിഷന്‍, ആര്‍ട്ട് ഓഫ് ലിവിംഗ് എന്നീ സംഘടനകളും കെഎച്ച്എന്‍എയോടൊപ്പം കൈകോര്‍ക്കുന്നു.

യുവ കോഓര്‍ഡിനേറ്റര്‍ വിനോദ് വരപ്രവനും ചെയര്‍മാന്‍ ശബരി സുരേന്ദ്രനും നേതൃത്വം നല്‍കുന്ന യുവജന ശിബിരത്തില്‍ കെഎച്ച്എന്‍എ ജനറല്‍ സെക്രട്ടറി രാജേഷ് കുട്ടി, ട്രസ്റി ബോര്‍ഡ് മെംബര്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിക്കും.

വിവരങ്ങള്‍ക്ക്: ിമാമവമ.ീൃഴ/്യീൌവേരമാു2016

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം