ഷിക്കാഗോ സേക്രഡ് ഹാര്‍ട്ടില്‍ മദേഴ്സ് ഡേ ആഘോഷിച്ചു
Thursday, May 12, 2016 4:56 AM IST
ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോനയില്‍, മെയ് എട്ടിനു 9.45നു നടന്ന വിശുദ്ധ കുര്‍ബാനക്കുശേഷം ഫാറോനാ വികാരി ഫാ. എബ്രാഹം മുത്തോലത്ത് എല്ലാ അമ്മമാരേയും അനുമോദിക്കുകയും, അവര്‍ക്കുവേണ്ടി പ്രത്യേകം പ്രാര്‍ഥന ചൊല്ലി അനുഗ്രഹിക്കുകയും ചെയ്തു. കുടുംബങ്ങളുടെ പ്രകാശമായ മാതാക്കള്‍ക്കുള്ള നന്ദിപ്രകാശമായി റോസാപ്പൂക്കള്‍ നല്‍കി ആദരിക്കുകയും ചെയ്തു.

റിപ്പോര്‍ട്ട്: ബിനോയി കിഴക്കനടി