ഐസിഎസ്ഇ: കര്‍ണാടകയില്‍ 99.77 ശതമാനം വിജയം
Thursday, May 12, 2016 6:05 AM IST
ബംഗളൂരു: ഐസിഎസ്ഇ, ഐഎസ്സി പരീക്ഷകളില്‍ സംസ്ഥാനത്ത് 99.77 ശതമാനം വിജയം. 98.50 ആണ് രാജ്യത്തെ മുഴുവന്‍ വിജയശതമാനം. പന്ത്രണ്ടാം ക്ളാസിലേക്കുള്ള ഐഎസ്സി പരീക്ഷയില്‍ 99.72 ശതമാനമാണ് സംസ്ഥാനത്തെ വിജയം. ദേശീയതലത്തില്‍ ഇത് 96.46 ശതമാനമാണ്. സംസ്ഥാനത്ത് ഇത്തവണ 1,418 വിദ്യാര്‍ഥികളാണ് ഐഎസ്സി പരീക്ഷയെഴുതിയത്.