ഒക്ലഹോമ ഏരിയ മലങ്കര ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് രജിസ്ട്രേഷന്‍ കിക്ക്ഓഫ് ചെയ്തു
Thursday, May 12, 2016 8:46 AM IST
ഒക്ലഹോമ: മേരിലാന്റ് എമിറ്റ്ബര്‍ഗ് സെന്റ് മേരീസ് യുണിവേഴ്സിറ്റി കാമ്പസില്‍ ജൂലൈ 20 മുതല്‍ 23 വരെ നടക്കാനിരിക്കുന്ന മലങ്കര ഭദ്രാസനത്തിന്റെ 30-ാമത് വാര്‍ഷിക ഫാമിലി കോണ്‍ഫറന്‍സ് ഒക്ലഹോമ ഏരിയാ രജിസ്ട്രേഷന്‍ കിക്ക് ഓഫ് ബെഥനി സെന്റ് ജോര്‍ജ് സിറിയക് ഓര്‍ത്തഡോക്സ് ഇടവകയില്‍ നടന്നു.

ഭദ്രാസന മെത്രാപ്പോലീത്ത ആര്‍ച്ച്ബിഷപ് യല്‍ദോ മോര്‍ തീത്തോസ് ഇടവാകാഗം റെജി വര്‍ഗീസിന് ആപ്ളിക്കേഷന്‍ ഫോം നല്‍കി ഈ വര്‍ഷത്തെ കോണ്‍ഫറന്‍സ് മുന്‍ വര്‍ഷത്തേക്കാള്‍ വിജയകരമാക്കിത്തീര്‍ക്കാന്‍ ആഹ്വാനം ചെയ്തു. ചടങ്ങില്‍ വികാരി ഫാ. ബിനു തോമസ്, ഫാ. പ്രദോഷ് മാത്യു (ഡിട്രോയിറ്റ്), ഫാ. എബി ഏബ്രഹാം (ഡാളസ്), ഡീക്കന്‍ റിച്ചീ വര്‍ഗീസ്, ഡീക്കന്‍ എബി വര്‍ഗീസ് എന്നിവര്‍ സന്നിഹിതരായിരിന്നു.

ഈ വര്‍ഷത്തെ ഫാമിലി കോണ്‍ഫറന്‍സില്‍ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവാ, ഹോനവാര്‍ മിഷന്‍ മെത്രാപ്പോലീത്താ മോര്‍ അന്തോണിയോസ് യാക്കൂബ്, ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ തുടങ്ങി നിരവധി വിശിഷ്ടാതിഥികള്‍ പങ്കെടുക്കും.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം