സര്‍ഗസൌരഭം സംഘടിപ്പിച്ചു
Friday, May 13, 2016 3:35 AM IST
ബംഗളൂരു: ബംഗളൂരു മലയാളി ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സര്‍ഗസൌരഭം അഞ്ചാംഭാഗം ജയനഗര്‍ എയ്ത് ബ്ളോക്കിലെ ജെഎസ്എസ് ഓഡിറ്റോറിയത്തില്‍ നടത്തി. പി. ഗോപകുമാര്‍ ഐആര്‍എസ് മുഖ്യാതിഥിയായിരുന്നു.

വൈകുന്നേരം അഞ്ചിനു നടന്ന പൊതുസമ്മേളനത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. മെന്റോ ഐസക് അധ്യക്ഷത വഹിച്ചു. മാണ്ഡ്യ രൂപത വികാരി ജനറല്‍ റവ.ഡോ. മാത്യു കോയിക്കര സിഎംഐ, എയ്മ നാഷണല്‍ കമ്മിറ്റി സെക്രട്ടറി വിനു തോമസ് തുടങ്ങിയവരും പങ്കെടുത്തു.

അനന്തഗിരി ശ്രീ സിദ്ധിവിനായക അയ്യപ്പസ്വാമി ദേവാലയ ധര്‍മാധികാരി ഡോ. മുനിരാജ്, സെക്രട്ടറി മധു കലമാനൂര്‍, ഷിബു ശിവദാസ്, സൈമണ്‍ തലകോടന്‍, പി.ജെ. ജോജോ, പ്രകാശ് തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. മേയ്ദിനത്തോടനുബന്ധിച്ച്, തൊഴില്‍രംഗത്ത് മികവ് കാട്ടിയ ഗോപാലകൃഷ്ണപിള്ള, ഭാസ്കരന്‍ പള്ളത്ത്, സജി ജോസഫ് തുടങ്ങിയവരെ ആദരിച്ചു. പരിപാടിയോടനുബന്ധിച്ച് അസോസിയേഷന്‍ അംഗങ്ങളുടെ വിവിധ കലാപരിപാടികളും ഗോള്‍ഡന്‍ വിഷന്‍ മീഡിയയുടെ സ്റ്റേജ് ഷോയും അരങ്ങേറി. അസോസിയേഷന്റെ പുതിയ ബ്രോഷര്‍ ഡോ. എം. മുനിരാജ് വിശിഷ്ടാതിഥികള്‍ക്കു നല്കിക്കൊണ്ട് പ്രകാശനം ചെയ്തു. സംഘടനാംഗങ്ങളായ അരുണ്‍, എന്‍.ബി. പ്രദീപ് എന്നിവരെ വേദിയില്‍ ആദരിച്ചു.