ഷിക്കാഗോ സീറോ മലബാര്‍ രൂപതയില്‍ വൈദിക-സന്യസ്ത ധ്യാനം: ഫാ. ഡൊമിനിക് വാളമനാല്‍ നയിക്കും
Friday, May 13, 2016 4:40 AM IST
ഷിക്കാഗോ: സീറോ മലബാര്‍ രൂപതയുടെ കീഴില്‍ ബല്‍വുഡ് മാര്‍ത്തോമാ ശ്ശീഹാ കത്തീഡ്രലില്‍ വച്ചു 2016 ജൂണ്‍ മാസം 20 മുതല്‍ 24 വരെ നടക്കുന്ന വൈദീക സന്യസ്ത വാര്‍ഷികധ്യാനത്തിനു സുപ്രസിദ്ധ വചനപ്രഘോഷകനും ധ്യാനഗുരുവുമായ ഫാ. ഡൊമിനിക് വാളമനാല്‍ നേതൃത്വം നല്‍കും.

20ന് തിങ്കളാഴ്ച വൈകുന്നേരം ആറിനു ആരംഭിക്കുന്ന ധ്യാനം 24നു ഉച്ചയോടെ അവസാനിക്കും. ധ്യാനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ രൂപതാ കേന്ദ്രവുമായി ബന്ധപ്പെട്ട് മുന്‍കൂട്ടി പേര് രജിസ്റര്‍ ചെയ്യേണ്ടതാണെന്ന് രൂപതാ ചാന്‍സിലര്‍ റവ. ഡോ. സെബാസ്റ്യന്‍ വേത്താനത്ത് അറിയിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം