'വൈ ഫൈ - 2016' സ്റേജ് ഷോ താരങ്ങള്‍ അമേരിക്കയില്‍
Friday, May 13, 2016 6:11 AM IST
ന്യൂയോര്‍ക്ക്: എല്ലാ വര്‍ഷവും പുതുമനിറഞ്ഞ സ്റേജ് ഷോകള്‍ അവതരിപ്പിക്കുന്ന ഞ & ഠ പ്രൊഡക്ഷന്‍സിന്റെ ഹാസ്യ-നൃത്ത-സംഗീത സ്റേജ് ഷോ 'വൈ ഫൈ - 2016' മായി പ്രശസ്ത സംവിധായകന്‍ ജി.എസ്. വിജയന്റെ നേതൃത്വത്തില്‍ മലയാളത്തിലെ പ്രമുഖരായ കലാകാരന്മാര്‍ അമേരിക്കയിലെത്തി.

മലയാള ചലച്ചിത്രവേദിയിലെ യുവനായകരില്‍ പ്രമുഖനായ ഉണ്ണീ മുകുന്ദന്‍, ചിരിയുടെ രസക്കൂട്ടുമായി മലയാളി മനസുകളില്‍ ഇടം നേടിയ ഷാജോണ്‍, യുവനടന്‍ കൈലാഷ്, സംസ്ഥാന അവാര്‍ഡു ജേതാവും മലയാളത്തിലും ബോളിവുഡിലും നിരവധി ചിത്രങ്ങളിലും നൃത്തങ്ങളിലൂടെയും പ്രശസ്തയായ ശ്വേത മേനോന്‍, പ്രശസ്ത കലാകാരികളായ വിഷ്ണുപ്രിയ, പാര്‍വതി നമ്പ്യാര്‍ എന്നിവരും ബ്ളാക്ക് ആന്‍ഡ് വൈറ്റ് കോമഡി രാജാക്കന്മാര്‍, ഗായകരായ ശ്രീനാഥ് (ഐഡിയ സ്റാര്‍ സിംഗര്‍), ബുന്ദാ (കൈരളി), അന്‍വര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെ പതിനഞ്ചോളം കലാകാരന്മാര്‍ വേദിയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കും.

പ്രവാസി മലയാളികളുടെ ഇടയിലെ സാമൂഹിക, സാമുദായിക പ്രസ്ഥാനങ്ങളുടെ ധനശേഖരണ മാര്‍ഗങ്ങളിലെ മുഖ്യയിനമായ സ്റേജ് ഷോകളുടെ മൂല്യത്തിലും കാണികളുടെ സമയത്തിനും വിലകൊടുത്തുകൊണ്ട് അവതരിപ്പിക്കുന്ന 'വൈ ഫൈ -2016' കുടുംബ പ്രേഷകര്‍ക്കും എല്ലാത്തരം പ്രേഷകര്‍ക്കും ആസ്വദിക്കത്തക്ക രീതിയിലുള്ളതാണ്.

വിവരങ്ങള്‍ക്ക്: ഷിബു 516 859 2531, ബോബി 646 261 6314.

റിപ്പോര്‍ട്ട്: ജീമോന്‍ ജോര്‍ജ്