ജസോല ഫൊറോന പള്ളിയില്‍ ജാഗരണ പ്രാര്‍ഥന മേയ് 14ന്
Friday, May 13, 2016 6:13 AM IST
ന്യൂഡല്‍ഹി: ജസോല ഫൊറോന പള്ളിയില്‍ മേയ് 14നു (ശനി) വൈകുന്നേരം അഞ്ചു മുതല്‍ രാത്രി 9.30 വരെ വിശുദ്ധ കുര്‍ബാനയും ജഗരണ പ്രാര്‍ഥനയും നടക്കും.

പരീക്ഷയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് പ്രത്യേക പ്രാര്‍ഥനയും ഉണ്ടായിരിക്കും. ഫാ. മാത്യു കൊച്ചുവീട്ടില്‍ നയിക്കുന്ന ശുശ്രൂഷകള്‍ക്ക് ഫൊറോന വികാരി ഫാ.ജേക്കബ് നങ്ങേലിമാലില്‍ ഫാ. വിനോദ് മൂഞ്ഞേലി എന്നിവര്‍ നേതൃത്വം നല്കും.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്