ഓണ്‍ലൈന്‍ റിയാലിറ്റി ഷോ
Saturday, May 14, 2016 1:54 AM IST
ഷിക്കാഗോ: ഇതു റിയാലിറ്റി ഷോകളുടെ കാലമാണ്. വീട്ടിലിരുന്നുകൊണ്ടു തന്നെ എല്ലാവര്‍ക്കും പങ്കെടുക്കാന്‍ കഴിയുന്ന ഒരു നൂതനമാര്‍ഗമാണ് ഓണ്‍ലൈന്‍ റിയാലിറ്റി ഷോ. ഇതില്‍ പങ്കെടുക്കുന്നതിനു ഏറ്റവും അടുത്തുള്ള സ്റുഡിയോയില്‍ വച്ചോ അല്ലെങ്കില്‍ വീട്ടിലിരുന്നുകൊണ്ടു തന്നെ ഹൈ ഡഫനിഷന്‍ സൌകര്യമുള്ള സ്മാര്‍ട്ട് ഫോണിലോ, കാമറയിലോ പാട്ടുകള്‍ റിക്കാര്‍ഡ് ചെയ്ത് അയയ്ക്കുക. കേരളത്തില്‍ ആദ്യമായി മലയാളം ക്രിസ്ത്യന്‍ നെറ്റ് വര്‍ക്ക് ഇങ്ങനെയൊരു ആശയവുമായി മുന്നോട്ടുവന്നിരിക്കുന്നു. ഈ ഉദ്യമത്തിന്റെ വിജയം മുന്നില്‍ കണ്ട് നാലു പേര്‍ അടങ്ങുന്ന ഒരു ടീം വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ജിജി ചാക്കോ മേരിലാന്റ്, യുഎസ്എ വിജെ ട്രാവണ്‍ സോംഗ് കോണ്ടസ്റ് 2016നു ചുക്കാന്‍ പിടിക്കുന്നു.

2015 ജനുവരി 18നു മലയാളം ക്രിസ്ത്യന്‍ നെറ്റ് വര്‍ക്ക് ഔദ്യോഗികമായി പ്രവര്‍ത്തനം ആരംഭിച്ചു. ഏകദേശം നൂറു രാജ്യങ്ങളില്‍ നിന്നായി 18,000ല്‍പ്പരം ശ്രോതാക്കളിലെത്തിനില്‍ക്കുന്ന റേഡിയോ ദിനംപ്രതി നൂറുകണക്കിന് പുതിയ ശ്രോതാക്കളിലേക്കും എത്തപ്പെട്ടുകൊണ്ടിരിക്കുന്നു. തിരക്കേറിയതും ആശയക്കുഴപ്പത്തില്‍ മുങ്ങി അലയുന്നതുമായ മലയാളി സമൂഹത്തിലേക്ക് ഒരു സാന്ത്വനമായി ഇറങ്ങിച്ചെല്ലുക എന്ന ദൌത്യമാണ് മലയാളം ക്രിസ്ത്യന്‍ നെറ്റ് വര്‍ക്കില്‍ നിക്ഷിപ്തമായിരിക്കുന്നത്. അനുഗ്രഹീതമായ ക്രിസ്ത്യന്‍ ഗാനങ്ങളിലൂടെയും, ശക്തമായ ബൈബിള്‍ പഠനങ്ങളിലൂടെയും, ചിന്തകളിലൂടെയും മലയാളം ക്രിസ്ത്യന്‍ നെറ്റ് വര്‍ക്ക് റേഡിയോ പ്രത്യാശയും സ്ഥിരതയും പ്രദാനം ചെയ്യുന്നു. സമൂഹത്തിലെ പ്രശസ്തരായ സംഗീതജ്ഞര്‍, ആത്മീയ പ്രഭാഷകര്‍, പ്രസ്ഥാനങ്ങളെ നയിക്കുന്നവര്‍, മറ്റു പ്രഗത്ഭര്‍ എന്നിവരുമായി കഴിഞ്ഞ ഒന്നരവര്‍ഷത്തോളമായി ജിജി ചാക്കോ നടത്തിവരുന്ന ഇന്റര്‍വ്യൂ റേഡിയോയുടെ ഒരു പ്രധാന ഭാഗമാണ്.

മലയാളം ക്രിസ്ത്യന്‍ നെറ്റ് വര്‍ക്ക് റേഡിയോ ലോകമെമ്പാടുനിന്നും മികവുറ്റ ക്രിസ്ത്യന്‍ ഗായകരെ കണ്െടത്താന്‍ ആഗ്രഹിക്കുന്നു. ആയിരക്കണക്കിനു കഴിവുള്ള ഗായകരും, സംഗീതജ്ഞരും ആവശ്യാനുസരണം ഉപാധികള്‍ ഇല്ലാത്തതിനാല്‍ തിരിച്ചറിയപ്പെടാതെ പോകുന്ന ഈ നാളുകളില്‍ മലയാളം ക്രിസ്ത്യന്‍ നെറ്റ് വര്‍ക്ക് കഴിവുള്ള ഗായകര്‍ക്ക് അവസരം നല്‍കുന്നു. “ഢഖ ഠൃമ്ലി ടീിഴ ഇീിലേ 2016' എന്ന ആശയത്തിന് ഇത് പ്രേരണയായി.

മലയാളം ക്രിസ്ത്യന്‍ നെറ്റ് വര്‍ക്ക് അവതരിപ്പിക്കുന്ന വിജെ ട്രാവണ്‍ സോംഗ് കോണ്ടസ്റ് 2016, വാഷിംഗ്ടണ്‍ ഡിസി, യുഎസ്എയ്ക്ക് 20 രാജ്യങ്ങളില്‍നിന്നായി അഭൂതപൂര്‍വ്വമായ പ്രതികരണമാണ് ഉണ്ടായത്. ലോകത്താകമാനം ഫെയ്സ് ബുക്കിലൂടെയും, യു ട്യൂബിലൂടെയും 101 ഗായകരെ മ്യൂസിക് വീഡിയോസ് ഏഴു ലക്ഷത്തോടടുത്തുള്ള ഇന്റര്‍നെറ്റ് പ്രേക്ഷകരിലേക്കെത്തപ്പെട്ടു. അടുത്ത റൌണ്ടില്‍ ഇത് പത്തുലക്ഷത്തിലധികം ആകുമെന്നു പ്രതീക്ഷിക്കുന്നു. അടുത്ത റൌണ്ടില്‍ ഇംഗ്ളീഷ്, മലയാളം ഗാനങ്ങളുമായി തെരഞ്ഞെടുക്കപ്പെട്ട 30 മത്സരാര്‍ത്ഥികള്‍ അണിനിരക്കും. സംഗീതലോകത്ത് തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള സിന്‍ഡി വില്‍കോസ് മാത്യു (വര്‍ഷിപ്പ് പ്രഫസര്‍, സിംഗര്‍, ഓതര്‍, യുഎസ്എ), ഗ്രാഡി ലോംഗ് (സിംഗര്‍, ഗിറ്റാര്‍ പ്ളെയര്‍, റിക്കാര്‍ഡിംഗ് ആര്‍ട്ടിസ്റ്), ലാന്‍ഡന്‍ സ്പ്രാഡിലിന്‍ (പാസ്റര്‍, റിക്കാര്‍ഡിംഗ് ആര്‍ട്ടിസ്റ്, ട്രഡീഷണല്‍ ബ്ളസ് ഗിറ്റാര്‍ പ്ളെയര്‍), കെന്നത്ത് ഡോസണ്‍ (വര്‍ഷിപ്പ് സിംഗര്‍, ക്വയര്‍ ഡയറക്ടര്‍, പിയാനിസ്റ്), വി.ജെ. ട്രാവണ്‍ (ദി പ്സാല്‍മിസ്റ്), ഭക്തവത്സലം (സിംഗര്‍, സോംഗ് റൈറ്റര്‍, മ്യൂസിക് പ്രൊഡ്യൂസര്‍, പാസ്റര്‍), സാംസണ്‍ കോട്ടൂര്‍ (സിംഗര്‍, മ്യൂസിക് പ്രൊഡ്യൂസര്‍, പാസ്റര്‍), ഇമ്മാനുവേല്‍ ഹെന്റി (സിംഗര്‍) എന്നിവര്‍ വിജെ ട്രാവണ്‍ സോംഗ് കോണ്ടസ്റ് 2016ന്റെ അന്തിമ വിധികര്‍ത്താക്കളായിരിക്കും.

ആദ്യ റൌണ്ടിലെ ഗായകര്‍ സ്മാര്‍ട്ട് ഫോണ്‍ വീഡിയോകളിലൂടെ അവരുടെ കഴിവ് തെളിയിച്ചു. ലോകവ്യാപകമായി മലയാളികള്‍ക്ക് ക്രിസ്തീയ സംഗീതത്തോടുള്ള അഭിരുചിയെ ഇതു വെളിവാക്കുന്നു. ഈ ചെറിയ സംരംഭത്തിലൂടെ കഴിവുള്ള സംഗീതജ്ഞരെ മുന്‍നിരയിലെത്തിക്കാനാണ് മലയാളം ക്രിസ്ത്യന്‍ നെറ്റ് വര്‍ക്ക് റേഡിയോ ശ്രമിക്കുന്നത്. അടുത്ത റൌണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഗായകരില്‍ നിന്നും അവിശ്വസനീയമായ പ്രകടനം പ്രതീക്ഷിക്കുന്നു. ജൂണ്‍ മാസത്തില്‍ വിജെ ട്രാവണ്‍ സോംഗ് കോണ്ടസ്റ് 2016 വിജയിയെ തെരഞ്ഞെടുക്കും. ഭാവിയിലെ വാഗ്ദാനങ്ങളായ ഈ തലമുറയില്‍ നിന്നും ഗംഭീരമായ പ്രകടനം കാണുവാന്‍ ഞങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫെയ്സ്ബുക്ക് പേജ് അല്ലെങ്കില്‍ വെബ്സൈറ്റ് സന്ദര്‍ശിക്കുക.
ംംം.ളമരലയീീസ.രീാ/ാമഹമ്യമഹമാരവൃശശെേമിിലംീൃസ
ംംം.ാമഹമ്യമഹമാരവൃശശെേമിിലംീൃസ.രീാ

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം