ഫൊക്കാന ഷോര്‍ട്ട് ഫിലിം ഫെസ്റിവല്‍: അപേക്ഷ ക്ഷണിച്ചു
Saturday, May 14, 2016 8:08 AM IST
ടൊറേന്റോ: പ്രവാസി മലയാള ചലച്ചിത്ര പ്രതിഭകള്‍ക്ക് ആവേശമേകി മൂന്നാമത് ഫൊക്കാന ഷോര്‍ട്ട് ഫിലിം ഫെസ്റിവല്‍ അരങ്ങിലെത്തുന്നു.

ജീവിത സന്ധാരണത്തിനായ് പ്രവസ ജീവിതം നയിക്കുമ്പോഴും മലയാളിയുടെ ഉള്ളില്‍ കെടാതെ കാത്തു സൂക്ഷിക്കുന്ന ചലച്ചിത്ര കൌതുകങ്ങള്‍ക്കു വേദി ഒരുക്കുകയാണ് ഫൊക്കാന ഫിലിം ഫെസ്റിവല്‍ എന്ന് ഫെസ്റിവല്‍ ചെയര്‍മാന്‍ ശബരിനാഥ് അറിയിച്ചു.

കഴിഞ്ഞ വര്‍ഷങ്ങളിലേതുപോലെ തന്നെ പ്രധാനമായും മൂന്ന് അവാര്‍ഡുകള്‍ ആണ് ഇക്കുറിയും ഉണ്ടാവുക. മികച്ച ചിത്രം, മികച്ച രണ്ടാമത്തെ ചിത്രം, മികച്ച സംവിധായകന്‍ എന്നീ തലങ്ങളില്‍ ഹ്രസ്വ ചിത്രങ്ങള്‍ മത്സരിക്കും. കാഷ് അവാര്‍ഡും പ്രശംസാ പത്രവും അടങ്ങുന്ന സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്.

മലയാള ചലച്ചിത്ര മേഖല നവതരംഗങ്ങള്‍ക്ക് വഴി മാറുന്ന ഈ അവസരത്തില്‍, കഴിവുള്ള പുതിയ പ്രതിഭകള്‍ക്ക് വേദി ഒരുക്കേണ്ടത് ഫൊക്കാനയുടെ ദൌത്യമായി കാണുന്നു എന്ന് ജനറല്‍ സെക്രട്ടറി വിനോദ് കെയര്‍കെ അഭിപ്രായപ്പെട്ടു.

വളരെ സുത്യര്‍ഹമായ രീതിയില്‍ നടന്ന കഴിഞ്ഞ വര്‍ഷങ്ങളിലെ ഫൊക്കാന ഫിലിം ഫെസ്റിവലിലൂടെ തെരഞ്ഞെടുക്കപ്പെട്ട സൃഷ്ട്ടികള്‍, കേരള സര്‍ക്കാരിന്റെ അംഗീകാരത്തിലേക്ക് വരെ എത്തപ്പെടുകയുണ്ടായി. ഇതൊക്കെ വെളിവാക്കുന്നത്, യഥാര്‍ഥ കലാകാരന്മാരെ കണ്െടത്താനുള്ള ഫൊക്കാനയുടെ നിസ്വാര്‍ഥ പരിശ്രമങ്ങള്‍ ആണെന്ന് പ്രസിഡന്റ് ജോണ്‍ പി. ജോണ്‍ അറിയിച്ചു.

മലയാള സിനിമ രംഗത്തെ പ്രഗല്‍ഭരുടെ ഒരു ജൂറി ആയിരിക്കും ഇത്തവണയും ചിത്രങ്ങള്‍ വിലയിരുത്തുക എന്ന് ഫെസ്റിവല്‍ കമ്മിറ്റി അംഗങ്ങളായ കെ.കെ. ജോണ്‍സന്‍, ഗണേഷ് നായര്‍ എന്നിവര്‍ വ്യക്തമാക്കി.

നോര്‍ത്ത് അമേരിക്കന്‍ മലയാളിയുടെ കലാ സാംസ്കാരിക മുന്നേറ്റങ്ങളില്‍ എന്നും മുന്നില്‍ നിന്നു നയിക്കുന്നത് ഫോക്കാന ആണെന്നു ട്രസ്റി ബോര്‍ഡ് ചെയര്‍ പോള്‍ കറുകപ്പള്ളില്‍ അഭിപ്രായപ്പെട്ടു. രണ്ടു വര്‍ഷം കൂടുമ്പോള്‍ എത്തുന്ന ഈ ചലച്ചിത്ര വിസ്മയത്തിനായ് മിഴി തുറക്കുകയാണ് കാനഡ എന്ന് ഫെസ്റിവല്‍ കാനഡ കോഓര്‍ഡിനനേറ്റര്‍ ആശഷൌ കാട്ടാത്തറ അറിയിച്ചു.

ഫൊക്കാന ഷോര്‍ട്ട് ഫിലിം ഫെസ്റിവലിലേക്ക് 2014 ജനുവരിക്കു ശേഷമുള്ള സൃഷ്ട്ടികള്‍ മത്സരത്തിനായി അയക്കാം. ചിത്രങ്ങള്‍ യു ട്യൂബ് ലിങ്ക് ആയോ, ഓണ്‍ലൈന്‍ ആയോ അയയ്ക്കാം. റ്റ / ്രറ എന്നിവ സ്വീകരിക്കുന്നതല്ല. അപേക്ഷ ഫോമും ചിത്രങ്ങളും ളീസമിമളശഹാളല@ഴാമശഹ.രീാ എന്ന വിലാസത്തില്‍ ജൂണ്‍ 10നു മുമ്പായി ലഭിക്കേണ്ടതാണ്.