ഹോണ്ട ബിആര്‍വി പുറത്തിറക്കി
Monday, May 16, 2016 5:29 AM IST
ബംഗളൂരു: ഹോണ്ടയുടെ കോംപാക്ട് എസ്യുവി വിഭാഗത്തില്‍പ്പെട്ട ഹോണ്ട ബിആര്‍വി ബംഗളൂരുവില്‍ പുറത്തിറക്കി. വിശാലമായ മൂന്നുനിര സീറ്റുകളും 1.5 ഐ വിടെക് എന്‍ജിനുമാണ് ബിആര്‍വിയുടെ സവിശേഷത. പെട്രോള്‍, ഡീസല്‍ ഭേദങ്ങളിലുള്ള എസ്യുവി മികച്ച മൈലേജും വാഗ്ദാനം ചെയ്യുന്നു. പെട്രോളിനു 16 കിലോമീറ്ററും ഡീസലിന് 21.9 കിലോമീറ്ററുമാണു കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്. പെട്രോള്‍ വേരിയന്റിന് 8.86 ലക്ഷം മുതല്‍ 12.15 ലക്ഷം വരെയും ഡീസല്‍ വേരിയന്റിന് 9.99 ലക്ഷം മുതല്‍ 13.08 ലക്ഷം രൂപവരെയുമാണു ബംഗളൂരുവിലെ എക്സ്ഷോറും വില. ദൂരപരിധിയില്ലാതെ മൂന്നുവര്‍ഷം സൌജന്യ വാറന്റിയും രണ്ടുവര്‍ഷത്തെ ഓപ്ഷനല്‍ എക്സ്റന്റഡ് വാറന്റിയും കമ്പനി നല്‍കും.