ഡാളസില്‍ മലയാളി യുവാവ് മുങ്ങിമരിച്ചു
Monday, May 16, 2016 6:11 AM IST
ഡാളസ്: കൂട്ടുകാരുമൊത്ത് ഡാളസ് ലേക്ക് റെ ഹബാര്‍ഡില്‍ ഉല്ലാസ യാത്രയ്ക്കെത്തിയ മലയാളി യുവാവ് മുങ്ങി മരിച്ചു. ശ്രേയസ് ആന്റണി (28) ആണു റെയ്ല്‍ റോഡ് ട്രാക്കില്‍നിന്നു തടാകത്തിലേക്കു ചാടിയതിനെത്തുടര്‍ന്നു മരിച്ചത്.

മേയ് 15നാണ് സംഭവം. തടാകത്തില്‍ കുളിക്കുക എന്ന ലക്ഷ്യത്തോടെ നീന്തല്‍ അറിയാവുന്ന ശ്രേയസ് ഉച്ചയ്ക്ക് ഒന്നോടെയാണ് തടാകത്തിലേയ്ക്ക് ചാടിയത്. ഇവിടെ അപകട മേഖലയാണെന്നു തിരിച്ചറിയാതെ 12 അടിയിലധികം താഴ്ചയുള്ള തടാകത്തിലേക്ക് ചാടിയ ശ്രേയസ് മുങ്ങിത്താഴുകയായിരുന്നു.

കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ രക്ഷിക്കാന്‍ ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല. അപകടവിവരം അറിഞ്ഞെത്തിയ റോളറ്റ് ഫയര്‍ഫോഴ്സും റസ്ക്യൂ ടീമും ബോട്ടുകളില്‍ നടത്തിയ തിരച്ചിലിനൊടുവില്‍ വൈകുന്നേരത്തോടെയാണു മൃതദേഹം വീണ്െടടുത്തത്.

മിഷിഗണില്‍ ജനറല്‍ മോട്ടേഴ്സ് ഡിസൈന്‍ എന്‍ജിനിയറായി പ്രവര്‍ത്തിക്കുന്ന ശ്രയസ് അവധിക്കാലം ചെലവഴിക്കാനാണ് ഡാളസിലെത്തിയത്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍