മന്ത്രിസഭാ പുനഃസംഘടന: ഏഴു മന്ത്രിമാര്‍ക്ക് സ്ഥാനം പോകും
Tuesday, May 17, 2016 5:54 AM IST
ബംഗളൂരു: സംസ്ഥാന മന്ത്രിസഭാ പുനഃസംഘടന ഉടന്‍ നടക്കാന്‍ സാധ്യത. ഇതനുസരിച്ച് ഏഴു മന്ത്രിമാര്‍ക്ക് സ്ഥാനങ്ങള്‍ നഷ്ടമാകുമെന്നാണ് സൂചന. ഇവര്‍ക്കു പകരം പുതുമുഖങ്ങള്‍ മന്ത്രിസഭയിലെത്തിയേക്കും. ഭവനമന്ത്രി എം.എച്ച്. അംബരീഷ്. പ്രൈമറി, സെക്കന്‍ഡറി വിദ്യാഭ്യാസമന്ത്രി കിമ്മണ്ണെ രത്നാകര്‍, ഗതാഗതമന്ത്രി ടി. രാമലിംഗറെഡ്ഡി, അടിസ്ഥാന സൌകര്യവികസന മന്ത്രി ആര്‍. റോഷന്‍ ബെയ്ഗ് എന്നിവര്‍ക്ക് സ്ഥാനം നഷ്ടപ്പെടുമെന്നാണ് സൂചന.

മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ ഡല്‍ഹിയിലെത്തി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തിയിരുന്നു.