എസ്എസ്എല്‍സി, പിയു ഫലം 25നകം
Wednesday, May 18, 2016 5:45 AM IST
ബംഗളൂരു: സംസ്ഥാനത്തെ എസ്എസ്എല്‍സി, പ്രീയൂണിവേഴ്സിറ്റി പരീക്ഷാഫലം 25നകം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഇവയുടെ മൂല്യനിര്‍ണയം പൂര്‍ത്തിയായിട്ടുണ്ട്. എസ്എസ്എല്‍സി പരീക്ഷാഫലമായിരിക്കും ആദ്യം പ്രഖ്യാപിക്കുന്നത്. ചോദ്യപേപ്പര്‍ ചോര്‍ച്ചയും അധ്യാപകരുടെ സമരവും മൂലം മൂല്യനിര്‍ണയം വൈകിയിരുന്നു.