ഫൊക്കാന നാഷണല്‍ കണ്‍വന്‍ഷനുവേണ്ടി ന്യൂയോര്‍ക്കില്‍ നിന്നും മുന്നു ബസുകള്‍
Thursday, May 19, 2016 4:45 AM IST
ന്യൂയോര്‍ക്ക്: 2016 ജൂലൈ ഒന്നു മുതല്‍ നാലു വരെ കാനഡയിലെ ടൊറന്റോയില്‍ നടത്തുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. നോര്‍ത്ത് അമേരിക്കയുടെ നാനാഭാഗത്തുനിന്നും കേരളത്തില്‍ നിന്നും എത്തിച്ചേരുന്ന അതിഥികളേയും, കലാസാംസ്കാരിക പ്രമുഖരേയും രാഷ്ട്രീയ നേതാക്കളേയും സ്വീകരിക്കാന്‍ ടൊറന്റോയിലെ മാറക്കാനാ സിറ്റിയിലുള്ള ഹില്‍ട്ടണ്‍ സ്യൂട്ട് ഒരുങ്ങിക്കഴിഞ്ഞു. നാലു ദിവസങ്ങളിലായി അരങ്ങേറുന്ന ഈ മലയാളി മഹാ സമ്മേളനത്തിന് ആതിഥ്യമരുളാന്‍ ഹില്‍ട്ടണ്‍ ഹോട്ടലില്‍ അവസാന ക്രമികരണംവും നടന്നുകൊണ്ടി രിക്കുന്നു. ഫൊക്കാനയുടെ ചരിത്രത്തില്‍ ആദ്യമായി ഹോട്ടല്‍ സമുച്ചയത്തിനു പുറത്തുപോകാതെ തന്നെ കേരളത്തനിമയാര്‍ന്ന തനി നാടന്‍ ഭക്ഷണമൊരുക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തിക്കഴിഞ്ഞു.ഈ കണ്‍വന്‍ഷണ്‍ ഫൊക്കാനായുടെ ചരിത്രത്തിലെ തന്നെ ഒരു ചരിത്ര സംഭവം ആയിരിക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു.

ഈ ചരിത്ര മഹാസമ്മേളനത്തില്‍ പങ്കെടുക്കുനതിനു വേണ്ടി ന്യൂയോര്‍ക്കില്‍ നിന്നും മുന്നു ബസുകള്‍ ആഅണിഞ്ഞ് ഒരുങ്ങി കഴിഞ്ഞു. എല്ലവിധ ആധുനിക സ്വകര്യങ്ങളോടും കുടിയ ബസ് എഴു മണിക്കൂര്‍ കൊണ്ട് ഫൊക്കാനാ കണ്‍വന്‍ഷന്‍ വേദിയില്‍ എത്തിച്ചേരും. ലോങ്ങ് ഐലന്റ്, ക്യുന്‍സ് ഭാഗത്ത് നിന്നുള്ളവര്‍ കുടുത്തല്‍ വിവരങ്ങള്‍ക്ക് വിനോദ് കെയാര്‍കെ (5166335208 ) ജോസ് കാനാട്ട് (5166554270), ലീല മാരാട്ട് (6465398443), വര്‍ഗീസ് ചുങ്കത്തില്‍ (516 5199946) ശോശാമ്മ ആന്‍ഡ്രൂസ് (5164190564), വൈറ്റ്പ്ളെയിന്‍സും സമീപ പ്രദേശത്തും ഉള്ളവര്‍ക്കുവേണ്ടി ജോയി ഇട്ടന്‍ (9145641702), ടെറന്‍സണ്‍ തോമസ് (914 2550176 ), കെ.കെ. ജോണ്‍സന്‍ (914 6101594) ആന്റോ വര്‍ക്കി (5166987496 ), റോക്ക് ലാന്‍ഡ് ഭാഗത്ത് നിന്ന് ഉള്ളവര്‍ പോള്‍ കറുകപള്ളില്‍(8455535671)ഫിലിപ്പോസ് ഫിലിപ്പ് (8456422060), ജോസഫ് കുരിയപുറം (845 5072667), അലക്സ് തോമസ് (9144730142) എന്നിവരുമായി കുടുത്തല്‍ വിവരങ്ങള്‍ക്ക് സമീപിക്കുക.

റിപ്പോര്‍ട്ട്: ശ്രീകുമാര്‍ ഉണ്ണിത്താന്‍