ആനക്കൊമ്പുകള്‍ കത്തിച്ചുകളയാന്‍ കര്‍ണാടക
Thursday, May 19, 2016 6:10 AM IST
ബംഗളൂരു: വനംവകുപ്പ് പിടിച്ചെടുത്ത ആനക്കൊമ്പുകള്‍ കുന്നുകൂടിയതോടെ കത്തിച്ചുകളയാന്‍ കര്‍ണാടക സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് വനംവകുപ്പ് മുഖ്യമന്ത്രിയുടെ അനുമതി തേടിയിരിക്കുകയാണ്. വനങ്ങളില്‍ ചരിഞ്ഞ ആനകളുടെയും വേട്ടക്കാരുടെ പക്കല്‍ നിന്നു പിടിച്ചെടുത്തവയുമായി 2,290 ആനക്കൊമ്പുകളാണ് മൈസൂരുവിലെ വനംവകുപ്പിന്റെ ഗോഡൌണില്‍ സൂക്ഷിച്ചിരിക്കുന്നത്. ഇവയില്‍ ഏതാനും കൊമ്പുകള്‍ കരകൌശല വസ്തുക്കള്‍ നിര്‍മിക്കാന്‍ സര്‍ക്കാരിനു വിട്ടുനല്കിയിട്ടുണ്ട്. എന്നാല്‍ ബാക്കിയുള്ളവ സൂക്ഷിക്കാന്‍ സ്ഥലപരിമിതി മൂലം സാധിക്കുന്നില്ലെന്നാണ് വനംവകുപ്പ് പറയുന്നത്.