ട്രാഫിക് പോലീസിനെ കൈയേറ്റം ചെയ്ത നടിക്ക് രണ്ടുവര്‍ഷം തടവ്
Friday, May 20, 2016 7:19 AM IST
ബംഗളൂരു: ട്രാഫിക് പോലീസിനെ കൈയേറ്റം ചെയ്ത കേസില്‍ കന്നഡ നടി മൈത്രിയ ഗൌഡയ്ക്ക് രണ്ടു വര്‍ഷം തടവ്. അഞ്ചാം അഡീഷണല്‍ ചീഫ് മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. മൈത്രിയയുടെ സഹോദരി സുപ്രിയ, ബന്ധുക്കളായ രൂപ, രേഖ എന്നിവരെ ഒരു വര്‍ഷത്തേക്കും തടവിനു ശിക്ഷിച്ചു. മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്കുന്നതിന് ഇവര്‍ക്ക് ജാമ്യം അനുവദിച്ചിട്ടുണ്ട്.

2011ല്‍ ബസവേശ്വര നഗറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഫോണില്‍ സംസാരിച്ച് വാഹനമോടിച്ച നടിയെയും കൂട്ടരെയും ട്രാഫിക് പോലീസ് പിടികൂടി. എന്നാല്‍ ഇതു ചോദ്യംചെയ്ത സംഘം ശിവകുമാറിനെ കൈയേറ്റം ചെയ്യുകയായിരുന്നു.