ജോസഫ് കുര്യന്‍ വള്ളയില്‍ നിര്യാതനായി
Saturday, May 21, 2016 4:45 AM IST
ന്യൂയോര്‍ക്ക്: ഇന്ത്യ കാത്തലിക് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക മുന്‍ പ്രസിഡന്റും ന്യൂയോര്‍ക്ക് സ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റ് ഓഫ് ഹെല്‍ത്ത് ഉദ്യോഗസ്ഥനുമായിരുന്ന വള്ളിയില്‍ ജോസഫ് കുര്യന്‍ - (83) നിര്യതനായി.

വെയ്ക്ക് സര്‍വീസ് 22നു (ഞായര്‍) വൈകുന്നേരം അഞ്ചു മുതല്‍ ഒന്‍പതു വരെ ന്യൂയോര്‍ക്ക് ഗാര്‍ഡന്‍സിറ്റി പാര്‍ക്കിലുള്ള പാര്‍ക്ക് ഫ്യൂണറല്‍ ഹോമില്‍.

സംസ്കാര ശുശ്രൂഷകള്‍ 23നു (തിങ്കള്‍) രാവിലെ 7.45ന് ഫ്ളോറല്‍ പാര്‍ക്കിലുള്ള ഔവര്‍ലേഡി ഓഫ് സ്നോസ് റോമന്‍ കാത്തലിക് ചര്‍ച്ചില്‍ ആരംഭിച്ച് ഫാമിംഗ്ഡേലിലുള്ള പൈന്‍ലോണ്‍ മെമ്മോറിയല്‍ പാര്‍ക്ക് ആന്‍ഡ് ഗാര്‍ഡന്‍ സെമിത്തേരിയില്‍.

ഭാര്യ: ത്രേസ്യാമ്മ. മക്കള്‍: ആശ, ജോണി. മരുമക്കള്‍: ആന്തണി, ലീല. കൊച്ചുമക്കള്‍: ജോയല്‍, ജയ്സണ്‍, ആന്‍ഡ്രൂ.