വിദ്യാഭ്യാസ സാമ്പത്തിക പുരോഗതിക്കുളള അവസരങ്ങള്‍ സൃഷ്ടിക്കും: ഹില്ലരി ക്ളിന്റണ്‍
Saturday, May 21, 2016 4:50 AM IST
ഡാളസ്: ഇടത്തരം വരുമാനക്കാരുടെ വിദ്യാഭ്യാസ സാമ്പത്തിക പുരോഗതി ലക്ഷ്യമാക്കിയുളള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുമെന്ന് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി ഹില്ലരി ക്ളിന്റണ്‍ ഉറപ്പു നല്‍കി. മേയ് 20നു (വെളളി) ഡാളസില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി നടന്ന ഫണ്ട് കളക്ഷന്‍ ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുയായിരുന്നു ഹില്ലരി.

ഡാളസിലെ പ്രമുഖ ലോയര്‍ ലിസ ബ്ളു ബാരന്റെ നേതൃത്വത്തില്‍ ഡാളസ് മൌണ്ടന്‍ വ്യു കോളജില്‍ നടന്ന ചടങ്ങില്‍ ഫിലഡല്‍ഫിയായില്‍ നിന്നും സൂപ്പര്‍ ഡലിഗേറ്റും ക്ളിന്റന്റെ സുഹൃത്തുമായ സ്റേറ്റ് പ്രതിനിധി റാഫേല്‍ അന്‍ചിയ പങ്കെടുത്തു. അമേരിക്കയുടെ സുരക്ഷിതത്വത്തിനു ഊന്നല്‍ നല്‍കി കൊണ്ടുളള വിദേശ നയത്തിനായിരിക്കും ഹില്ലരി രൂപം നല്‍കുക എന്ന് റാഫേല്‍ പറഞ്ഞു. തെരഞ്ഞെടുപ്പു പ്രചാരണം ആരംഭിച്ചതിനുശേഷം നാലു തവണയാണ് ഹില്ലരി ഡാളസിലെത്തുന്നത്.

റിപ്പബ്ളിക്കന്‍ ഉരുക്ക് കോട്ടയായി അറിയപ്പെടുന്ന ടെക്സസില്‍ ഡമോക്രാറ്റിക് പാര്‍ട്ടിക്ക് ശക്തമായ അടിത്തറയുളളത് ഡാളസിലാണ്.

ഡാളസ് ലോയര്‍ മാര്‍ക്ക് സ്റാന്‍ലി, ഡാളസ് കൌണ്ടി ജഡ്ജ് ക്ളെ ജന്‍ കിന്‍സ് തുടങ്ങിയ നിരവധി പ്രമുഖര്‍ ഹില്ലരിയെ സ്വീകരിക്കാന്‍ മൌണ്ടന്‍ വ്യൂ കോളജില്‍ എത്തിയിരുന്നു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍