ബിരുദദാനചടങ്ങ് നടത്തി
Monday, May 23, 2016 4:27 AM IST
ബംഗളൂരു: സേവ്യര്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പിലെ (സൈം) മാനേജ്മെന്റ് പിജി ഡിപ്ളോമ കോഴ്സിന്റെ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു. ഇലക്ട്രോണിക് സിറ്റി കാമ്പസില്‍ നടന്ന ചടങ്ങ് മുന്‍ കര്‍ണാടക ചീഫ് സെക്രട്ടറി ഡോ. ജെ. അലക്സാണ്ടര്‍ ഉദ്ഘാടനം ചെയ്തു. സൈം പ്രസിഡന്റ് പ്രഫ. ജെ. ഫിലിപ് അധ്യക്ഷത വഹിച്ചു.

മദ്രാസ് ഐഐടി മുന്‍ ഡയറക്ടര്‍ ഡോ. ആര്‍. നടരാജന്‍ മുഖ്യാതിഥിയായിരുന്നു. എക്സ്എല്‍ആര്‍ഐ സ്ഥാപക അംഗം ഫാ. ഇ.ജെ. ഏബ്രഹാം എസ്ജെ, സൈം മുന്‍ ചെയര്‍മാന്‍ സരോഷ് ജെ. ഘാന്‍ഡി, ഡോ. പ്രകാശ് ജി. ആപ്തെ, സൈം ഡയറക്ടര്‍ ജയ്കര്‍ വെങ്കട്ടരാമന്‍, ബോര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.