ഡോ. ജോസ് കാനാട്ട് ഫൊക്കാന വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി
Monday, May 23, 2016 5:16 AM IST
ന്യൂയോര്‍ക്ക്: സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകന്‍ ഡോ. ജോസ് കാനാട്ട് ഫൊക്കാന വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മല്‍സരിക്കുന്നു. മികച്ച സംഘാടകനും സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകനും കേരളത്തിലെ സാധുജനങ്ങള്‍ക്കായി നിരവധി ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന മനുഷ്യസ്നേഹിയുമാണ് ഡോ. ജോസ് കാനാട്ട്.

സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് നോര്‍ത്ത് അമേരിക്കയുടെ മുന്‍ വൈസ് പ്രസിഡന്റ്, 2004 കണ്‍വന്‍ഷന്‍ ചെയര്‍മാന്‍, ഫൊക്കാന ഷിക്കാഗോ കണ്‍വന്‍ഷന്‍ വൈസ് ചെയര്‍മാന്‍, ന്യൂയോര്‍ക്ക് റീജണല്‍ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യന്‍ കാത്തലിക് അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ പ്രസിഡന്റ്, ഇന്ത്യന്‍ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ് കൊമേഴ്സ് ജോയിന്റ് സെക്രട്ടറി, കേരളസമാജം ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

പാലാ സെന്റ് തോമസ് കോളജില്‍നിന്ന് മാസ്റേഴ്സും റാഞ്ചി സര്‍വകലാശാലയില്‍നിന്നു ഡോക്ടറേറ്റും നേടിയ ഡോ. ജോസ് കാനാട്ട് ഇരുപത്തൊന്നു വര്‍ഷമായി ന്യൂയോര്‍ക്കിലെ ലോംഗ് ഐലന്റില്‍ താമസിക്കുന്നു. ബയോ മെഡിക്കല്‍ രംഗത്ത് ബിസിനസ് നടത്തുന്ന ഇദ്ദേഹം, കേരളത്തില്‍ ഇന്തോ-അമേരിക്കന്‍ ഇന്റര്‍നാഷണല്‍ സ്കൂളിന്റെ ചെയര്‍മാനുമാണ്.

2016-2018 കാലയളവില്‍ പ്രസിഡന്റായി സേവനമനുഷ്ഠിക്കുവാന്‍ തയാറെടുക്കുന്ന മാധവന്‍ ബി. നായരുടെ നേതൃത്വത്തിലുള്ള ഫൊക്കാനയക്ക് ഡോ. ജോസ് കാനാട്ടിന്റെ സേവനം ഒരു മുതല്‍ക്കൂട്ടായിരിക്കുമെന്നും ഫൊക്കാനയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദേശിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്െടന്നും കേരള സമാജം ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് പ്രസിഡന്റ് ഡോ. ജേക്കബ് തോമസ്, ലിംകാ പ്രസിഡന്റ് സെബാസ്റ്യന്‍ തോമസ്, ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റി ഓഫ് യോങ്കേഴ്സ് പ്രസിഡന്റ് ഇട്ടന്‍ ജോര്‍ജ് പടിയേടത്ത്, വെസ്റ്ചെസ്റര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, ഫൊക്കാന ന്യൂയോര്‍ക്ക് റീജണല്‍ സെക്രട്ടറി അലക്സ് തോമസ് എന്നിവര്‍ അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍