ഡാളസില്‍ ക്ളീമിസ് കാതോലിക്കാ ബാവയ്ക്കു സ്വീകരണവും രജതജൂബിലി ആഘോഷവും ജൂണ്‍ 12ന്
Monday, May 23, 2016 5:19 AM IST
ഡാളസ്: സെന്റ് മേരീസ് മലങ്കര കത്തോലിക്ക ദേവാലയത്തിന്റെ രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട നിര്‍ധന കുടുംബങ്ങള്‍ക്കുവേണ്ടിയുള്ള വിവാഹ സഹായനിധി സമര്‍പ്പണവും സിബിസിഐ പ്രസിഡന്റും മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവയ്ക്ക് സ്വീകരണവും ജൂണ്‍ 12നു നടത്തുന്നു.

പൊതുസമ്മേളനത്തില്‍ നോര്‍ത്ത് അമേരിക്കയിലെ വിവിധ സാമൂഹിക സാംസ്കാരിക നേതാക്കന്മാര്‍ പങ്കെടുത്ത് ആശംകള്‍ അര്‍പ്പിക്കും.

ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം 2015 ഡിസംബറില്‍ മലങ്കര കത്തോലിക്ക സഭയുടെ അമേരിക്കന്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ യൌസേബിയോസ് നിര്‍വഹിച്ചിരുന്നു.

പരിപാടിയുടെ വിജയത്തിനായി ഫാ. ജോസഫ് നെടുമാന്‍കുഴിയിലിന്റെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.

വിവരങ്ങള്‍ക്ക്: വര്‍ഗീസ് മാത്യു, ജി. ചെറിയാന്‍, സുജന്‍ കാക്കനാട്ട് 972 222 2238.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍