വിശുദ്ധ അന്തോണീസിന്റെ തിരുനാള്‍ ജൂണ്‍ 11ന്
Monday, May 23, 2016 8:19 AM IST
ഹൂസ്റണ്‍: അദ്ഭുതപ്രവര്‍ത്തകനായ പാദുവയിലെ വിശുദ്ധ അന്തോണീസ് പുണ്യവാളന്റെ ഇരുപതാമത് വാര്‍ഷിക തിരുനാള്‍ ജൂണ്‍11 നു (ശനി) വൈകുന്നേരം 6.45നു ഹൂസ്റണിലെ ഷുഗര്‍ ലാന്‍ഡിലുള്ള സെന്റ് ലോറന്‍സ് കത്തോലിക്കാ പള്ളിയില്‍ ആഘോഷിക്കുന്നു.

സെന്റ് അക്വിനാസ് പള്ളി വികാരി ഫാ. സാന്‍റ്റി കുര്യന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കുന്ന ആഘോഷ തിരുനാള്‍ കുര്‍ബാനയില്‍ വിവിധ വൈദികര്‍ സഹകാര്‍മികത്വം വഹിക്കും.

പ്രാര്‍ഥനകള്‍, കരുണ കൊന്ത, ആഘോഷമായ പാട്ടുകുര്‍ബാന, വിശുദ്ധ അന്തോണീസിന്റെ അടയാളങ്ങളുടെ പ്രാര്‍ഥന, നൊവേന, പുണ്യവാളന്റെ തിരുശേഷിപ്പ്, തിരുസ്വരൂപങ്ങള്‍, വഹിച്ചുകൊണ്ടുള്ള ഭക്തിനിര്‍ഭരമായ പ്രദക്ഷിണം, കലാപരിപാടികള്‍, സ്നേഹവിരുന്ന് തുടങ്ങിയവ തിരുനാളിന്റെ ഭാഗമായിരിക്കും.

1997 ഏപ്രില്‍ എട്ടു മുതല്‍ ക്രമമായി സെന്റ് ലോറന്‍സ് പള്ളിയില്‍ നടന്നുവരുന്ന, അദ്ഭുതപ്രവര്‍ത്തകനായ വിശുദ്ധ അന്തോനീസിന്റെ നൊവേനയിലും വിശുദ്ധ കുര്‍ബാനയിലും പ്രാര്‍ഥനകളിലും വിവിധ റീത്തുകളിലും വിശ്വാസത്തിലും പെട്ട വളരെയധികം വിശ്വാസികള്‍, പ്രത്യേകിച്ചും കേരളത്തിനു വെളിയില്‍ ജനിച്ചുവളര്‍ന്ന ധാരാളം കുട്ടികളും ചെറുപ്പക്കാരും തദ്ദേശവാസികളും സംബന്ധിച്ചു വരുന്നു. ഈ കാലയളവില്‍, അദ്ഭുതപ്രവര്‍ത്തകനായ വിശുദ്ധന്റെ മാധ്യസ്ഥം വഴിയായി ലഭിച്ച നിരവധിയായ അനുഗ്രഹങ്ങളും അദ്ഭുതങ്ങളും സാക്ഷ്യപ്പെടുത്തുക ഉണ്ടായിട്ടുണ്ട്.

ഈ വര്‍ഷത്തെ പ്രസുദേന്തിമാരായി തിരുനാള്‍ ഏറ്റെടുത്തു നടത്തുന്നത് മാത്യു ഫാന്‍സിമോള്‍ പള്ളാത്തുമഠം ദമ്പതികള്‍ ആണ്. തിരുനാള്‍ കര്‍മങ്ങളിലും ആഘോഷങ്ങളിലും സംബന്ധിക്കുവാനും വിശുദ്ധ അന്തോണീസിന്റെ മാധ്യസ്ഥം വഴി ധാരാളം അനുഗ്രഹങ്ങള്‍ പ്രാപിക്കാനും ഏവരെയും ഫാ. ജയ്സണ്‍ തോമസും തിരുനാള്‍ പ്രസുദേന്തിമാരും നൊവേന കുടുംബാംഗങ്ങളും സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക് : സെനിത്ത് ലൂക്കോസ് എള്ളങ്കില്‍ 8322823032, സണ്ണി റ്റോം 8326207417 മിെേവ്യ്ീിിീേലിമ@ഴാമശഹ.രീാ / ംംം.മ്ിീെലിമ.ീൃഴ

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം