ആപ്പിള്‍ ഐഒഎസ് ആപ് ഡിസൈന്‍ കേന്ദ്രം ബംഗളൂരുവില്‍
Tuesday, May 24, 2016 3:50 AM IST
ബംഗളൂരു: ആപ്പിളിന്റെ ഐഒഎസ് ആപ് ഡിസൈന്‍ കേന്ദ്രം ബംഗളൂരുവില്‍ ആരംഭിക്കാന്‍ തീരുമാനം. അടുത്ത വര്‍ഷം ആദ്യത്തോടെ ഇത് ആരംഭിക്കുമെന്നാണ് അറിയുന്നത്. അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ആപ്പിള്‍ സിഇഒ ടിം കുക്കാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ത്യയില്‍ ഐഫോണ്‍ വിപണിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം. ഇന്ത്യയില്‍ പുതിയ സംരംഭം തുടങ്ങുന്നതോടെ ഡവലപ്പര്‍മാര്‍ക്ക് ഉപയോക്താക്കള്‍ക്കാവശ്യമായ നൂതന ആപ്ളിക്കേഷനുകള്‍ നിര്‍മിക്കുന്നതിനു സഹായകമാകുമെന്നും ടിം കുക്ക് പറഞ്ഞു.