കലാതിലകമണിഞ്ഞ് മായാ നായര്‍
Tuesday, May 24, 2016 4:15 AM IST
ടൊറന്റോ: കാനഡയിലെ ഏറ്റവും പഴക്കം ചെന്ന പ്രമുഖ മലയാളി സംഘടനയായ ടൊറന്റോ മലയാളി സമാജം സംഘടിപ്പിച്ച ഈ വര്‍ഷത്തെ കേരളോല്‍ത്സവത്തില്‍ മായാ നായര്‍ കലാതിലകമായി. സിനിമാറ്റിക് ഡാന്‍സ് (സിംഗിള്‍) , ദേശഭക്തി ഗാനം, ചിത്രരചന, ഗ്രൂപ്പ് ഡാന്‍സ് , സംഗീതം (ഇംഗ്ളീഷ്) എന്നീ വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനം നേടിയാണു ഈ കൊച്ചു മിടുക്കി കലാതിലക പട്ടമണിഞ്ഞത്.

എറ്റൊബികോക്കിലുള്ള ഫാദര്‍ ഹെന്റി കാര്ര്‍ കാത്തോലിക് സെക്കന്‍ഡറി സ്കൂളില്‍ (എമവേലൃ ഒല്യിൃ ഇമൃൃ ഇമവീേഹശര ടലരീിറമ്യൃ ടരവീീഹ, ഋീയശരീസല) നടന്ന സമാപന ചടങ്ങില്‍ സമാജം പ്രസിഡന്റ് ബിജു മാത്യൂസും സെക്രട്ടറി സണ്ണി ജോസഫും ചേര്‍ന്ന് അവാര്‍ഡുകള്‍ സമ്മാനിച്ചു. മിസിസാഗായിലുള്ള വൈറ്റ് ഹോണ്‍ പബ്ളിക് സ്കൂളില്‍ നാലാം ഗ്രേഡ് വിദ്യാര്‍ത്ഥിനിയാണ് മായ. ഡാന്‍സും ചിത്രരചനയും ഒരു അഭിനിവേശമായി കൊണ്ടുനടക്കുന്ന മായാ, ആര്‍ട്ടിസ്റ് ഭാവനാ ഭാട്നാഗരുടെ കീഴില്‍ കളിമണ്‍ ശില്പ നിര്‍മാണവും അഭ്യസിച്ചുവരുന്നു.

നീന്തലിലും, ഉഗ്മാസ് (ഡഇങഅട) കണക്ക് പഠനത്തിലും ലെവല്‍ 3 പൂര്‍ത്തിയാക്കിയിട്ടുണ്ട് ഈ കൊച്ചുമിടുക്കി. അടുത്ത കാലത്ത് ബോംഗോ പരിബാര്‍ സംഘടിപ്പിച്ച ലാവണി ഡാന്‍സ് മത്സരത്തില്‍ മായാ ഒന്നാം സ്ഥാനം നേടിയിരുന്നു.തമിഴ് കള്‍ച്ചറല്‍ പ്രോഗ്രസീവ് ഓര്‍ഗനൈസേഷന്‍ (ഠഇജഛ ) സംഘടിപ്പിച്ച ഡാന്‍സ് മത്സരത്തില്‍ പങ്കെടുത്ത മായയ്ക്ക് അളഗപ്പ പെര്‍ഫോമിംഗ് ആര്‍ട്സ് അക്കാദമി ഡിസ്റിംഗ്ഷനോടെ ഭാരത നാട്യം ലെവല്‍ 1 സര്‍ട്ടിഫിക്കേറ്റ് സമ്മാനിക്കപ്പെട്ടു. കഴിഞ്ഞ ആഴ്ച കനേഡിയന്‍ മലയാളി അസോസിയേഷന്‍ നടത്തിയ കള്‍ച്ചറല്‍ ഫെസ്റിവലില്‍ പങ്കെടുത്ത മായാ മൂന്നു ഒന്നാം സമ്മാനങ്ങളും ഒരു രണ്ടാം സമ്മാനവും നേടിയിരുന്നു. വെറും പത്ത് വയസു മാത്രമുള്ള മായ, ഇതിനോടകം പനോരമ ഇന്ത്യ, കാരബ്രാം, കാരസാഗ , ഡി ഡി ഡാന്‍സ് ഫെസ്റ് തുടങ്ങിയ വമ്പന്‍ സ്റേജുകളില്‍ തന്റെ പ്രകടനം കാഴ്ചവച്ചു.

ജിടിഎയിലുള്ള എല്ലാ പ്രധാനപ്പെട്ട സാംസ്കാരിക സംഘടനകളുടെ പരിപാടികളിലും എന്നും മായയുടെ സജീവ സാന്നിധ്യമുണ്ട്. കഴിഞ്ഞ ജനുവരിയില്‍ പനോരമ ഇന്ത്യ സംഘടിപ്പിച്ച റിപബ്ളിക് ദിന ആഘോഷത്തോടനുബന്ധിച്ചു നടത്തിയ നാടോടി നൃത്ത മത്സരത്തില്‍ മായയുടെ ഗ്രൂപ്പിന് രണ്ടാം സ്ഥാനം ലഭിച്ചിരുന്നു. നുപുര സ്കൂള്‍ ഓഫ് മൂസിക് ആന്‍ഡ് ഡാന്‍സ് ഡയറക്ടര്‍ ഗായത്രി ദേവി വിജയകുമാറാണ് മായയ്ക്ക് ഡാന്‍സിലും സംഗീതത്തിലും ശിക്ഷണം നല്കുന്നത്. 'മായയുടെ കഴിവ് മനസ്സിലാക്കി പരിപോഷിപ്പിക്കാന്‍ ഗായത്രി ടീച്ചര്‍ കാണിച്ച താല്പര്യമാണ് അവളെ ഇന്നത്തെ നിലയിലെത്താന്‍ സഹായകമായതെന്നു നന്ദിപൂര്‍വം അമ്മ സന്ധ്യാ മനോജ് പറഞ്ഞു.

സഡ് ബറിയിലെ റാഡിസണ്‍ ഹോട്ടലിലെ ജനറല്‍ മാനേജരായ മനോജ് നായരുടെയും ഒരു ഇന്റീരിയര്‍ ഡിസൈനിംഗ് കമ്പനിയുടെ അഡ്മിനിസ്ട്രേഷന്‍ മാനേജരായ സന്ധ്യയുടെയും ഏക പുത്രിയാണു മായ. പതിനൊന്നാം ഗ്രേഡില്‍ പഠിക്കുന്ന അശ്വിന്‍ സഹോദരനാണ്. ഭാവിയില്‍ കൊച്ചു കുട്ടികളെ നോക്കുന്ന ഒരു ഡോക്ട്ടറാകാനാണ് മായയുടെ മോഹം. കേരളത്തില്‍ തിരുവനന്തപുരത്ത് 'ആശീര്‍വാദി'ല്‍ പി.ആര്‍.ബി. നായരുടെയും ശാന്താ ബി. നായരുടെയും, ചെട്ടിക്കുളങ്ങര ശ്രീവല്‍സത്തില്‍ കെ.ജി.കെ കുറുപ്പിന്റെയും പുഷ്പ്പാ ജി. കുറുപ്പിന്റെയും കൊച്ചുമകളാണു മായ.

റിപ്പോര്‍ട്ട്: ജയ്സണ്‍ മാത്യു