സ്വീഡനിലെ വിദേശികള്‍ക്കിടയില്‍ തൊഴിലില്ലായ്മാ നിരക്ക് കൂടുതല്‍
Wednesday, May 25, 2016 8:18 AM IST
സ്റോക്ക്ഹോം: സ്വീഡനില്‍ ജനിച്ചു വളര്‍ന്ന പൌരന്‍മാര്‍ക്കും വിദേശ രാജ്യങ്ങളില്‍നിന്നു കുടിയേറി പൌരത്വം നേടിയവരും തമ്മില്‍ തൊഴിലില്ലായ്മാ നിരക്കില്‍ വലിയ അന്തരം നിലനില്‍ക്കുന്നു എന്നു കണക്കുകള്‍ വ്യക്തമാകുന്നു.

2008ലെ ആഗോള സാമ്പത്തിക മാന്ദ്യം മുതലുള്ള കണക്കനുസരിച്ച്, സ്വീഡനില്‍ ജനിച്ചു വളര്‍ന്ന പൌരന്‍മാരുടെ തൊഴിലില്ലായ്മാ നിരക്ക് റിക്കാര്‍ഡ് താഴ്ചയിലാണിപ്പോള്‍, 4.7 ശതമാനം. അതേസമയം, വിദേശ കുടിയേറ്റക്കാരുടെ കാര്യത്തില്‍ ഇതു 14.9 ശതമാനമാണ്.

2016 ഏപ്രില്‍ വരെയുള്ള കണക്കാണിത്. വിദേശികളുടെ തൊഴിലില്ലായ്മ മാര്‍ച്ചിലെ 16.6 ശതമാനത്തില്‍നിന്ന് കുറഞ്ഞെങ്കിലും ഇപ്പോഴും സന്തുലിതമായിട്ടില്ലെന്നാണ് വിലയിരുത്തല്‍. നാട്ടുകാരും വിദേശികളും തമ്മില്‍ തൊഴിലില്ലായ്മാ നിരക്കിലുള്ള അന്തരം ഇപ്പോഴും പത്തു ശതമാനത്തിലേറെയാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍