ശ്രീനാരായണ മിഷന്‍ മെല്‍ബണ്‍ പ്രവര്‍ത്തനം വിപുലീകരിക്കുന്നു
Thursday, May 26, 2016 4:46 AM IST
മെല്‍ബണ്‍: വിശ്വാസ സമൂഹത്തിന്റെ വര്‍ഷങ്ങളായുള്ള ആവശ്യം സഫലമാക്കുന്ന സന്തോഷത്തിലാണ് മെല്‍ബണ്‍ ശ്രീനാരായണ സമൂഹം. ശ്രീനാരായണ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ മെല്‍ബണിലെ വിവിധ പ്രദേശങ്ങളിലേയ്ക്ക് വ്യാപിപ്പിക്കുന്നതിന്റെ ആദ്യപടിയായി ക്രേയ്ഗീബേണിലെ പുതിയ ശാഖ ഈ മാസം 29-നു വിപുലമായ പ്രാര്‍ത്ഥനാ ചടങ്ങുകളോടുകൂടി ആരംഭിക്കുകയാണ്. നിലവിലെ ഡാണ്ടിനോങ്ങ് പ്രാര്‍ത്ഥനാലയത്തില്‍ എത്തിച്ചേരുവാന്‍ നോര്‍ത്ത്, വെസ്റ് സബര്‍ബുകളിലെ വിശ്വാസികള്‍ക്കുള്ള ബുദ്ധിമുട്ട് പരിഹരിക്കാന്‍ വേണ്ടിയുള്ള പ്രവര്‍ത്തന പദ്ധതികളുടെ ആദ്യപടിയാണ് കേയ്ഗീ ബേണ്‍ ശാഖ.

മേയ് മാസം 29ന് വൈകിട്ട് നാലിനു ക്രേയ്ഗീബേണിലെ 440 ഗ്രാന്‍ഡ് ബൂള്‍വാര്‍ഡിലെ, ന്യൂ ബറി ചൈല്‍ഡ് ആന്‍ഡ് കമ്മ്യൂണിറ്റി സെന്ററില്‍ ഭക്തിനിര്‍ഭരമായ പ്രാര്‍ത്ഥനാ ചടങ്ങുകളോടു കൂടി ആരംഭിക്കുന്ന പ്രാര്‍ത്ഥനാ കൂട്ടായ്മയില്‍ പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്‍ താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടുക. സന്തോഷ് കുമാര്‍ 0450964057, അരുണ്‍ ശശിധരന്‍ 0425067500, സതീഷ് പള്ളിയില്‍ 0429690402, വിഷ്ണു കുമാര്‍ 0470 206 090.