എം.ജി. ശ്രീകുമാര്‍ നയിക്കുന്ന സ്നേഹസംഗീതം ഡാളസില്‍
Friday, May 27, 2016 4:36 AM IST
ഡാളസ്: ഗായകന്‍ എം.ജി ശ്രീകുമാര്‍ നയിക്കുന്ന ക്രിസ്ത്യന്‍ ഭക്തി ഗാനോത്സവം ലൂണാ മാര്‍ത്തോമ്മ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ മേയ് 28-നു (ശനിയാഴ്ച) വൈകുന്നേരം ആറിന് ആരംഭിക്കും. ശ്രീകുമാറിനൊപ്പം പ്രമൂഖ ചലച്ചിത്ര ഗായിക രഞ്ജിനി ജോസും ഗാനങ്ങള്‍ ആലപിക്കും.
ഡാളസ് സെന്റ് പോള്‍ ഓര്‍ത്തഡോക്സ് ദേവാലയ നിര്‍മിതിയുടെ ധനശേഖരണാര്‍ത്ഥമാണ് ഈ സംഗീതപരിപാടി.

ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള പഴയതും പുതിയതുമായ ക്രിസ്ത്യന്‍ ഭക്തിഗാനങ്ങള്‍ ഉള്‍പ്പെടുത്തി നടത്തുന്ന ഈ ഭക്തിഗാന സംഗീതനിശ എറെ അനുഗ്രഹപ്രദവും സായൂജ്യപ്രദവുമാണെന്ന് ഫാ. രാജു ദാനിയേല്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. ബിനു മാത്യൂസ് (210 687 6192), ഡോ. ജോര്‍ജ് സാമുവല്‍ (214 649 4643) , മാത്യു ജേക്കബ് (214 551 1085), ബിജോയി ഉമ്മന്‍ (214 491 0406), മറിയ മാത്യു (469 656 8030).

റിപ്പോര്‍ട്ട്: ബിനോയി സെബാസ്റ്യന്‍