ഡാളസില്‍ സ്റോറി ടെല്ലിംഗ് സ്പീച്ച് മത്സരങ്ങള്‍ ജൂണ്‍ അഞ്ചിന്
Friday, May 27, 2016 5:58 AM IST
ഡാളസ്: ഫോര്‍ട്ട്വര്‍ത്തിലെ അഞ്ചു മുതല്‍ 10 വരെയുളള ക്ളാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി ജൂണ്‍ അഞ്ചിനു (ഞായര്‍) ഉച്ചകഴിഞ്ഞു രണ്ടു മുതല്‍ നാലു വരെ സ്റോറി ടെല്ലിംഗ്, സ്പീച്ച് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.

ഇര്‍വിംഗ് വാല്‍നട്ട് ഹില്‍ ലൈയിനിലുളള 205-ാം സ്യൂട്ടിലാണ് മത്സരങ്ങള്‍. ഇന്‍സ്പിരേഷന്‍ മാസ്റ്റേഴ്സിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പരിപാടിയിലേക്ക് എല്ലാ വിദ്യാര്‍ഥികളേയും മാതാപിതാക്കളേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

വിജയികള്‍ക്കു ട്രോഫികള്‍ സമ്മാനിക്കും.

വിവരങ്ങള്‍ക്ക്: ജെയ് 972 948 8476, റോജ 860 992 8142.

വിലാസം: കിുശൃമശീിേ ങമലൃെേ ഘഘഇ, 1304 ണ. ണമഹിൌ ഒശഹഹ ഘമില, ടൌശലേ 205, ക്ൃശിഴവ ഠഃ75038.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍