ഡീക്കന്‍ ജെറി മാത്യു പൌരോഹിത്യ ശുശ്രൂഷയിലേക്ക്
Friday, May 27, 2016 8:06 AM IST
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലെ മലങ്കര കത്തോലിക്കാ സഭയ്ക്ക് ആഭിമാനത്തിന്റേയും അതിലുപരി ദൈവപരിപാലനയുടെയും അടയാളമായി സഭയിലെ രണ്ടാമത്തെ വൈദികനായി ഡീക്കന്‍ ജെറി മാത്യു അഭിഷേകം ചെയ്യുന്നു.

ജൂലൈ രണ്ടിനു സമാധാന രാജ്ഞി ഭദ്രാസന ദേവാലയത്തില്‍ തോമസ് മോര്‍ യൌസേബിയോസിന്റെ കൈവയ്പാല്‍ പൌരോഹിത്യ ശുശ്രൂഷയിലേക്ക് പ്രവേശിക്കുന്ന ഡീക്കന്‍ ജെറി മാത്യു, നോര്‍ത്ത് അമേരിക്കയിലെ മലങ്കര കത്തോലിക്കാ സഭയ്ക്ക് കാരുണ്യവര്‍ഷത്തില്‍ ദൈവം നല്‍കുന്ന സമ്മാനമാണ്.

ന്യൂയോര്‍ക്കിലെ എല്‍മണ്ടിലുള്ള ഭദ്രാസന ദേവാലയത്തില്‍ രാവിലെ ഒമ്പതിനു വൈദികരുടെ ശുശ്രൂഷകള്‍ ആരംഭിക്കും.

നാലിനു ഡിട്രോയിറ്റ് സെന്റ് ജോസഫ് ദേവാലയത്തില്‍ ഡിക്കന്‍ ജെറി മാത്യു പ്രഥമ ദിവ്യബലി അര്‍പ്പിക്കും.

ന്യൂയോര്‍ക്കിലെ ഡന്‍വുഡി സെമിനാരിയില്‍ വാലിഡിറ്റേറിയനായാണ് ഡീക്കന്‍ ജെറി ദൈവശാസ്ത്രം പഠനം പൂര്‍ത്തിയാക്കിയത്.

ഡിട്രോയിറ്റിലെ സെന്റ് ജോസഫ് മലങ്കര കത്തോലിക്കാ ദേവാലയത്തിലെ തോമസ് മാത്യുവിന്റേയും ഗ്രേസി മാത്യുവിന്റേയും മൂത്ത പുത്രനാണ് ഡീക്കന്‍ ജെറി മാത്യു.