മെല്‍ബണില്‍ മാതൃദിനം ആഘോഷിച്ചു
Saturday, May 28, 2016 8:18 AM IST
മെല്‍ബണ്‍: സീറോ മലബാര്‍ സഭ സൌത്ത് ഈസ്റ് ഇടവകയുടെ നേതൃത്വത്തില്‍ മാതൃദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.

നാട്ടില്‍ നിന്നും എത്തിയ അമ്മമാര്‍ കേക്കുകള്‍ മുറിച്ച് ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. സീറോ മലബാര്‍ സൌത്ത് ഈസ്റ് ഇടവക വികാരി ഫാ. ഏബ്രാഹം കുന്നത്തോളി ചടങ്ങില്‍ മുഖ്യാഥിതി ആയിരുന്നു.

ആഘോഷത്തോടനുബന്ധിച്ച് പ്രാര്‍ഥനയും വിശുദ്ധ കുര്‍ബാനയും നടന്നു. സൌത്ത് ഈസ്റിലെ മാതൃജ്യോതിയുടെ ഭാരവാഹികള്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. നിരവധി അമ്മമാര്‍ ചടങ്ങില്‍ പങ്കെടുത്തു. എല്ലാവരും പരസ്പരം സന്ദേശങ്ങള്‍ കൈമാറിയും കേക്കുകള്‍ വിതരണം ചെയ്തും മാതൃദിനം അമ്മമാരുടെ ദിവസമാക്കി മാറ്റുന്നതില്‍ മാതൃജ്യോതിയുടെ ഭാരവാഹികള്‍ക്ക് കഴിഞ്ഞു.