മരിയന്‍ പദയാത്ര സംഘടിപ്പിച്ചു
Monday, May 30, 2016 7:17 AM IST
ന്യൂഡല്‍ഹി: ഫരീദാബാദ് ഡിവൈന്‍ ആശ്രമത്തിന്റെ നേതൃത്വത്തില്‍ മരിയന്‍ പദയാത്ര സംഘടിപ്പിച്ചു. മേയ് 28നു വൈകുന്നേരം അഞ്ചിനു വിശുദ്ധ കുര്‍ബാനയോടുകൂടി ആരംഭിച്ച പദയാത്ര ഗോള്‍ ഡാക് ഖാന കത്തീഡ്രല്‍ ചര്‍ച്ചില്‍നിന്നും കാല്‍നടയായി രാത്രി ബദര്‍പുര്‍ അതിര്‍ത്തിയിലുള്ള നോര്‍ത്ത്ഡാം കോണ്‍വെന്റില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്നു ഞായറാഴ്ച വൈകുന്നേരം നോര്‍ത്ത് ഡാം കോണ്‍വെന്റില്‍നിന്നും ആരംഭിച്ച് ഫരീദാബാദിലുള്ള ഡിവൈന്‍ ആശ്രമത്തില്‍ തിരിച്ചെത്തി. തുടര്‍ന്നു വിശുദ്ധ കുര്‍ബാന, ആരാധന, സ്നേഹവിരുന്ന് എന്നിവ നടന്നു.

ചടങ്ങുകള്‍ക്ക് ഫാ. ജോണ്‍ പുത്തന്‍പുരയ്ക്കല്‍ വിസി, ഫാ. ജോസഫ് ഇലവുത്തിങ്കല്‍ വിസി, ഫാ. ഫ്രാന്‍സിസ് കര്‍ത്താനം വിസി എന്നിവര്‍ നേതൃത്വം നല്‍കി.

എല്ലാ വര്‍ഷവും മേയ് മാസത്തില്‍ മാതാവിന്റെ വണക്കമാസത്തോടനുബന്ധിച്ചു പദയാത്ര നടത്തുമെന്നു സംഘാടകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്