കേരള സമാജം പുസ്തക പ്രദര്‍ശനവും വില്പനയും
Tuesday, May 31, 2016 5:08 AM IST
ബംഗളൂരു: കേരളസമാജം ബുക്ക് വേള്‍ഡിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പുസ്തക പ്രദര്‍ശനം ഇന്ദിരാനഗര്‍ കൈരളീ നികേതന്‍ ഓഡിറ്റോറിയത്തില്‍ ആരംഭിച്ചു. ഇന്നലെ ഉച്ചക്ക് 12നാണ് പ്രദര്‍ശനത്തിനു തുടക്കമായത്. ഇന്നു രാവിലെ പത്തിന് 'മാറുന്ന ലോകത്തില്‍ പുസ്തകങ്ങളുടെ പ്രസക്തി' എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും. കേരളസമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. ചലച്ചിത്രതാരം ജോയ് മാത്യു പരിപാടി ഉദ്ഘാടനം ചെയ്യും. കൈരളീനികേതന്‍ സെക്രട്ടറി സുധാകരന്‍ രാമന്തളി, കേരളസമാജം സെക്രട്ടറി റജികുമാര്‍, സി.കെ. മനോഹരന്‍, ജോര്‍ജ് തോമസ്, ജെയ്ജോ ജോസഫ്, സതീഷ് കുമാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ഗ്രീന്‍ ബുക്സ്, പ്രഭാത് ബുക്ഹൌസ്, ഒലിവ് ബുക്സ്, ഓഷോ ബുക്സ് എന്നിവരുടെ പുസ്തകങ്ങളും പ്രദര്‍ശനത്തിനുണ്ട്. രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചു വരെ പുസ്തകങ്ങള്‍ പരിചയപ്പെടാനും വാങ്ങാനും അവസരമുണ്ടാകും. പ്രദര്‍ശനം ഇന്നു സമാപിക്കും. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 9845015527, 7411222688.