നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ കാര്‍ത്തിക പൊങ്കാല ജൂണ്‍ നാലിന്
Tuesday, May 31, 2016 5:55 AM IST
ന്യൂഡല്‍ഹി: നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ കാര്‍ത്തിക പൊങ്കാല ജൂണ്‍ നാലിനു (ശനി) നടക്കും. രാവിലെ 5.30നു നിര്‍മാല്യ ദര്‍ശനത്തിനു ശേഷം ഗണപതി ഹോമത്തോടെ ചടങ്ങുകള്‍ ആരംഭിക്കും.

ക്ഷേത്ര മേല്‍ശാന്തി ശ്രീജിത്ത് അടികയുടെ മുഖ്യ കാര്‍മികത്വത്തില്‍ രാവിലെ 8.30ന് ക്ഷേത്ര ശ്രീകോവിലില്‍ നിന്നും കൊളുത്തുന്ന ദിവ്യാഗ്നി പൊങ്കാല അടുപ്പുകളിലേക്ക് പകരും. പ്രഭാത പൂജകള്‍ക്കുശേഷം വിശേഷാല്‍ പൂജകളും ലഘുഭക്ഷണവും കാര്‍ത്തിക പൊങ്കാലയോടനുബന്ധിച്ചു ഉണ്ടാവും.

വിവരങ്ങള്‍ക്ക്: യശോധരന്‍ നായര്‍ 9811219540.

റിപ്പോര്‍ട്ട്: പി.എന്‍. ഷാജി