പുസ്തകം പ്രകാശനം ചെയ്തു
Thursday, June 2, 2016 3:49 AM IST
ബംഗളൂരു: ധര്‍മാരാം സെന്റ് തോമസ് ഫൊറോനാ വികാരി റവ. ഡോ. തോമസ് കല്ലുകളം സിഎംഐ തന്റെ പൌരോഹിത്യ രജതജൂബിലിയോടനുബന്ധിച്ച് രചിച്ച 'ടഅഢകഛഞ ടഋഋച' എന്ന പുസ്തകം പ്രകാശനം ചെയ്തു. മാണ്ഡ്യ രൂപതാധ്യക്ഷന്‍ മാര്‍ ആന്റണി കരിയില്‍ പ്രകാശനകര്‍മം നിര്‍വഹിച്ചു. രൂപതാ ചാന്‍സലര്‍ ഫാ. ജോമോന്‍ കോലഞ്ചേരി പുസ്തകം ഏറ്റുവാങ്ങി. ചടങ്ങില്‍ ഫാ. ജസ്റിന്‍ മണ്ണിനേഴത്ത് സിഎംഐ സ്വാഗതം ആശംസിച്ചു. ഡോ. സിബിച്ചന്‍ മാത്യു ഐആര്‍എസ് ഗ്രന്ഥത്തെ ആസ്പദമാക്കി പ്രസംഗിച്ചു. പ്രഫ. ജോയ് പൌലോസ് നന്ദി രേഖപ്പെടുത്തി.

പരിശുദ്ധ കുര്‍ബാന എന്ന മഹാത്ഭുതം വ്യക്തിപരമായ അനുഭവമാകുന്നതിനെ പ്രതിപാദിക്കുന്ന ഗ്രന്ഥം വായനക്കാരുടെ ഹൃദയത്തെ സ്പര്‍ശിക്കുന്നതാണ്. ഈലോകജീവിതത്തിന്റെ ആകുലതകളും വിഷമങ്ങളും അലട്ടുന്ന മനുഷ്യന് ഈശോ നല്‍കുന്ന പ്രത്യാശയെ ഈ ഗ്രന്ഥം എടുത്തു കാട്ടുന്നു. തങ്ങളില്‍ വസിക്കുന്ന ഈശോയുടെ സാന്നിധ്യം അറിയാതെ ഈശോയില്‍നിന്നകലുന്ന ഓരോരുത്തര്‍ക്കും പരി. കുര്‍ബാനയുടെ സമീപസ്ഥനാകുന്ന ഈശോയെ തുറന്നുകാട്ടുകയാണ് 'ടഅഢകഛഞ ടഋഋച'.