നിര്‍ധന രോഗികള്‍ക്കായി ഡയാലിസിസ് സെന്റര്‍
Friday, June 3, 2016 4:05 AM IST
ബംഗളൂരു: മാണ്ഡ്യ രൂപത പിതൃവേദിയുടെ നേതൃത്വത്തില്‍ കാരുണ്യവര്‍ഷം പ്രമാണിച്ച് ബംഗളൂരു സെന്റ് ഫിലോമിനാസ് ഹോസ്പിറ്റലില്‍ നിര്‍ധന രോഗികള്‍ക്കായി ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു.

നിര്‍ധനരായ രോഗികള്‍ക്ക് തീര്‍ത്തും സൌജന്യമായി ഡയാലിസിസ് നടത്തുന്നതിനു സൌകര്യം ഉണ്ടായിരിക്കുന്നതാണ്. ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം മാണ്ഡ്യ രൂപതാധ്യക്ഷന്‍ മാര്‍ ആന്റണി കരിയില്‍ നിര്‍വഹിച്ചു. പിതൃവേദി ഡയറക്ടര്‍ ഫാ. റോയ് വട്ടക്കുന്നേല്‍ സിഎംഎഫ്, ആശുപത്രി അഡ്മിനിസ്ട്രേറ്റര്‍ സിസ്റര്‍ ത്രേസ്യാമ്മ ജെഎംജെ, പിതൃവേദി അസോസിയേറ്റ് ഡയറക്ടര്‍മാരായ കെ.ജെ. ജോണ്‍സണ്‍, ജോസഫ് ഐക്കര, പ്രസിഡന്റ് ആന്റണി ജോസഫ്, സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍, ഫൊറോനാ കോ-ഓര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. സൌജന്യ ഡയാലിസിസ് ആവശ്യമുള്ള നിര്‍ധന രോഗികള്‍ ഫാ. റോയ് വട്ടക്കുന്നേലിനെ ബന്ധപ്പെടുക. ഫോണ്‍: 9739411471, 8147418717.