പിയു ഫലം: വിജയത്തിളക്കത്തില്‍ സെന്റ് ക്ളാരറ്റ് കോളജ്
Saturday, June 4, 2016 3:36 AM IST
ബംഗളൂരു: പ്രീയൂണിവേഴ്സിറ്റി പരീക്ഷയില്‍ ജാലഹള്ളി സെന്റ് ക്ളാരറ്റ് പിയു കോളജ് മികച്ച വിജയം കരസ്ഥമാക്കി. കൊമേഴ്സ്, ആര്‍ട്സ് വിഭാഗങ്ങളില്‍ നൂറു ശതമാനവും സയന്‍സ് വിഭാഗത്തില്‍ 90 ശതമാനവും വിജയം കൈവരിക്കാന്‍ കോളജിലെ വിദ്യാര്‍ഥികള്‍ക്കായി. പരീക്ഷയെഴുതിയ 455 വിദ്യാര്‍ഥികളില്‍ 90 പേര്‍ ഡിസ്റിംഗ്ഷന്‍ കരസ്ഥമാക്കി. 96.5 ശതമാനം വീതം മാര്‍ക്കോടെ എച്ച്. അനുശ്രീ, ശീതള്‍ പൈ എന്നിവര്‍ മുന്നിലെത്തി. സയന്‍സ് വിഭാഗത്തിലെ എം. കാര്‍ത്തിക് നാലു വിഷയങ്ങളിലും നൂറു ശതമാനം മാര്‍ക്ക് കരസ്ഥമാക്കി. മികച്ച വിജയം കൈവരിക്കാന്‍ സഹായിച്ച വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മാനേജ്മെന്റ് അഭിനന്ദനം അറിയിച്ചു.