ദീപിക 130-ാം വാര്‍ഷികാഘോഷം ധര്‍മാരാം ഫൊറോനാ ദേവാലയത്തില്‍
Monday, June 6, 2016 6:06 AM IST
ബംഗളൂരു: മലയാളത്തിലെ പ്രഥമ ദിനപത്രമായ ദീപികയുടെ 130-ാം വാര്‍ഷികാഘോഷം 2016 ജൂണ്‍ 19ന് വൈകുന്നേരം അഞ്ചിന് ധര്‍മാരാം സെന്റ് തോമസ് പാരിഷ് ഹാളില്‍ നടക്കും. മത-രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന വാര്‍ഷികാഘോഷത്തില്‍ മാണ്ഡ്യ രൂപതാധ്യക്ഷന്‍ മാര്‍ ആന്റണി കരിയില്‍ അധ്യക്ഷത വഹിക്കും. ആഘോഷ സമ്മേളനത്തില്‍ ബംഗളൂരുവിലെ മലയാളികള്‍ക്ക് വായിക്കാനും എന്നും സൂക്ഷിക്കാനും ഒരു സുവനീര്‍ പ്രകാശനം ചെയ്യും. ആഘോഷ സംഗമവിജയത്തിനായി ദീപിക റീജണല്‍ ഡയറക്ടര്‍ റവ.ഡോ. തോമസ് കല്ലുകളം സിഎംഐയുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.