മാതൃദിനം ആഘോഷിച്ചു
Wednesday, June 8, 2016 5:18 AM IST
ബംഗളൂരു: രാജരാജേശ്വരി നഗര്‍ സ്വര്‍ഗറാണി ദേവാലയത്തില്‍ മാതൃവേദിയുടെ ആഭിമുഖ്യത്തില്‍ മാതൃദിനം ആഘോഷിച്ചു.

മേയ് 29ന് രാവിലെ 8.45ന് ദിവ്യബലിക്ക് വികാരി ഫാ. തോമസ് കൊച്ചുപുത്തന്‍പുര മുഖ്യകാര്‍മികത്വം വഹിച്ചു. ദിവ്യബലിക്കു ശേഷം എല്ലാ മാതാക്കളെയും ആദരിച്ചു. തുടര്‍ന്ന് മധുരപലഹാര വിതരണവും നടന്നു.