ബംഗളൂരുവില്‍ ടാങ്കര്‍ ലോറി സമരം നാളെ മുതല്‍
Friday, June 10, 2016 5:04 AM IST
ബംഗളൂരു: നഗരത്തിലെ ടാങ്കര്‍ ലോറികള്‍ നാളെ മുതല്‍ അനിശ്ചിതകാലത്തേക്ക് പണിമുടക്കും. കര്‍ണാടക പെട്രോളിയം ട്രാന്‍സ്പോര്‍ട്ട്സ് ഡ്രൈവേഴ്സ് ആന്‍ഡ് ക്ളീനേഴ്സ് അസോസിയേഷനും ബംഗളൂരു പെട്രോളിയം ടാങ്കര്‍ ലോറി ഓണേഴ്സ് അസോസിയേഷനുമാണ് സമരത്തിന് ആഹ്വാനം ചെയ്തത്. ഇന്ധനം നിറയ്ക്കുന്ന ദാവന്‍ഗൊന്തി ടെര്‍മിനലില്‍ ടാങ്കര്‍ ലോറി തൊഴിലാളികള്‍ക്കുള്ള അടിസ്ഥാന സൌകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നും മെച്ചപ്പെട്ട വേതനം നല്കണമെന്നും ആവശ്യപ്പെട്ടാണ് സമരം. സമരം തുടരുകയാണെങ്കില്‍ രണ്ടു ദിവസത്തിനുള്ളില്‍ തന്നെ ഇന്ധനക്ഷാമം അനുഭവപ്പെടും. ബംഗളൂരുവിലെ തൊഴിലാളികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് മൈസൂരു ടെര്‍മിനലിലെ തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുക്കും.