ശ്വാസകോശ കാന്‍സര്‍: ബംഗളൂരു മൂന്നാമത്
Monday, June 13, 2016 5:56 AM IST
ബംഗളൂരു: വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ശ്വാസകോശ കാന്‍സര്‍കേസുകളുണ്ടാകുന്ന രാജ്യത്തെമൂന്നാമത്തെ നഗരമായി ബംഗളൂരു.നഗരത്തില്‍ വര്‍ഷംതോറും ശ്വാസകോശരോഗികളുടെ എണ്ണം വര്‍ധിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ശ്വാസകോശരോഗത്തിന്റെ കാര്യത്തില്‍ ഒരു വര്‍ഷത്തിനിടെ പുരുഷന്മാരില്‍ എട്ടു ശതമാനവും സ്ത്രീകളില്‍ 3.1 ശതമാനവും ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. പ്രതിവര്‍ഷം നഗരത്തിലുണ്ടാകുന്ന 18,000 പുതിയ കാന്‍സര്‍ രോഗികളില്‍ എട്ടു ശതമാനം രോഗികളും ശ്വാസകോശാര്‍ബുദം ബാധിച്ചവരാണ്.

ജീവിതശൈലിയിലുണ്ടായ മാറ്റത്തിനു പുറമേ പുകവലിയും അന്തരീക്ഷ മലിനീകരണവുമാണ് 70 ശതമാനം ശ്വാസകോശ രോഗങ്ങള്‍ക്കും കാരണം. പ്ളാസ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കത്തിക്കുന്നതും വാഹനങ്ങളില്‍ നിന്നും പുറത്തുവരുന്ന പുകയുമാണ് ശ്വാസകോശാര്‍ബുദം വര്‍ധിക്കാന്‍ കാരണമാകുന്നത്. ഫാസ്റ് ഫുഡ് ശീലവും അര്‍ബുദത്തിലേക്കു നയിക്കാമെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു.